Also Read- വികസ്വരരാജ്യങ്ങൾക്കുള്ള കോവിഡ് വാക്സിൻ ആര് നിർമ്മിക്കും? കേന്ദ്രബിന്ദുവാകാൻ ഇന്ത്യ
കോവിഡ്19നെ പ്രതിരോധിക്കാൻ റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 40,000 പേരെ ഉൾപ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായി ക്ലിനീക്കൽ നടത്തിയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിൽ 20,000 പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകിയിട്ടുണ്ട്. 16,000ൽ അധികംപേർക്ക് ഒന്നും രണ്ടും ഡോസുകൾ നൽകിയിട്ടുണ്ട്.
advertisement
Also Read- Covid 19 | 'ലോകത്തിന് പ്രതീക്ഷയേകുന്ന ഫൈസർ വാക്സിൻ ഇന്ത്യയിൽ സൂക്ഷിക്കുന്നത് എളുപ്പമല്ല'
ട്രക്കിൽ നിന്ന് സ്പുട്നിക് 5 വാക്സിനുകളുടെ കണ്ടെയ്നർ ഇറക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ വ്യാജമല്ലെന്ന് റെഡ്ഡീസ് ലബോറട്ടറിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സ്പുട്നിക് 5 വാക്സിൻ ഇന്ത്യയിൽ എത്തിയെന്നാണ് സ്ഥിരീകരണം. മറ്റു വാക്സിൻ നിർമാതാക്കളായ ഫസൈർ, ബയോഎൻടെക് എന്നീ കമ്പനികൾ ഈയാഴ്ച അവരുടെ പരീക്ഷണത്തിന്റെ ഫലങ്ങൾ പുറത്തുവിട്ടിരുന്നു. ഇരു കമ്പനികളും 90 ശതമാനത്തിലധികം ഫലപ്രാപ്തി വാക്സിന് പറയുന്നുണ്ട്.
ആഗസ്റ്റ് 11നാണ് കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യുന്ന ആദ്യ രാജ്യമായി റഷ്യമാറിയത്. സ്പുട്‌നിക് വാക്‌സിന് രണ്ട് ഡോസാണുള്ളത്.