TRENDING:

Sachin Tendulkar| കോവിഡ് ബാധ: സച്ചിൻ ടെൻഡുൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Last Updated:

മാർച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ചിരുന്നു.  എന്നാൽ ആശങ്ക പെടേണ്ടതില്ലെന്നും ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും സച്ചിൻ അറിയിച്ചു.
advertisement

''പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. ഡോക്ടർമാരുടെ ഉപദേശ പ്രകാരം മുൻകരുതൽ പ്രകാരം ആശുപത്രിയിലേക്ക് മാറി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായിരിക്കൂ. ലോകകപ്പിന്റെ പത്താം വാർഷിക ദിനത്തിൽ എല്ലാ ഇന്ത്യക്കാർക്കും സഹതാരങ്ങൾക്കും ആശംസകൾ നേരുന്നു' - സച്ചിൻ കുറിച്ചു.

മാർച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ സച്ചിന്‍ തന്നെയാണ് പുറത്തു വിട്ടത്. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ള താരം സ്വയം ക്വറന്റീനിൽ പ്രവേശിച്ചു. ''കോവിഡ് വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. നേരിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. വീട്ടിലെ മറ്റെല്ലാവരുടേയും ഫലം നെഗറ്റീവാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളനുസരിച്ച് സ്വയം ക്വറന്റീനിലാണ്,”- താരം ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്ത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സച്ചിന്‍ നന്ദിയുമറിയിച്ചു.

advertisement

അടുത്തിടെ സമാപിച്ച വേൾഡ് സേഫ്റ്റി ടി20 സീരീസിൽ സച്ചിൻ കളിച്ചിരുന്നു. ടൂർണമെന്റിൽ സച്ചിൻ നയിച്ച ഇന്ത്യൻ ലെജൻഡ്സാണ് കിരീടം നേടിയത്.

വിവാദമുയർത്തി കെവിൻ പീറ്റേഴ്സന്റെ കമന്റ്

കോവിഡ് സ്ഥിരീകരിക്കുന്നവര്‍ അക്കാര്യം എന്തിനാണ് ലോകത്തിനു മുന്നില്‍ പരസ്യപ്പെടുത്തുന്നതെന്ന ചോദ്യവുമായി രംഗത്തെത്തിയ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ വിവാദത്തില്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തനിക്ക് കോവിഡ് പോസിറ്റീവായ കാര്യം അറിയിച്ചതിനു പിന്നാലെയായിരുന്നു ചോദ്യവുമായി പീറ്റേഴ്‌സണ്‍ രംഗത്തെത്തിയത്. എന്നാല്‍ പീറ്റേഴ്‌സണ്‍ ട്വീറ്റിന് മറുപടിയുമായി യുവരാജ് സിങ് രംഗത്തെത്തിയതോടെ സച്ചിന് കോവിഡ് ബാധിച്ച കാര്യം അറിഞ്ഞിരുന്നില്ലന്ന് പീറ്റേഴ്‌സണ്‍ വിശദീകരണവുമായി എത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'നിങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി എന്തിനാണ് ലോകത്തിനു മുന്നില്‍ വിളിച്ചു പറയുന്നത്. ഇതെന്തുകൊണ്ടാണെന്ന് ആരെങ്കിലും എനിക്ക് പറഞ്ഞു തരാമോ' എന്നായിരുന്നു പീറ്റേഴ്‌സന്റെ ട്വീറ്റ്. 'ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്, ഈ ചിന്ത എന്തുകൊണ്ട് നേരത്തെ തോന്നിയില്ല' എന്നായിരുന്നു പീറ്റേഴ്‌സണ് യുരാജ്‌സിങ് നല്‍കിയ മറുപടി. തനിക്ക് കോവിഡ് ബാധിച്ച കാര്യം സച്ചിന്‍ ടെൻഡുല്‍ക്കര്‍ പരസ്യനമാക്കിയതിനു പിന്നാലെയായിരുന്നു പീറ്റേഴ്‌സന്റെ ചോദ്യം. 'കുറച്ച് മുന്‍പാണ് സച്ചിന് കോവിഡ് ബാധിച്ച കാര്യം അറിഞ്ഞത്. ക്ഷമിക്കൂ സച്ചിന്‍. എത്രയും വേഗം സുഖം പ്രാപിക്കട്ടെ'എന്നായിരുന്നു പീറ്റേഴ്‌സന്റെ ട്വീറ്റ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Sachin Tendulkar| കോവിഡ് ബാധ: സച്ചിൻ ടെൻഡുൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories