'കോവിഡ് ബാധിക്കുന്നവര്‍ ലോകത്തിനു മുന്നില്‍ പരസ്യമാക്കുന്നതെന്തിന്'; മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ ചോദ്യം വിവാദത്തില്‍

Last Updated:

പീറ്റേഴ്‌സണ്‍ ട്വീറ്റിന് മറുപടിയുമായി യുവരാജ് സിങ് രംഗത്തെത്തിയതോടെ സച്ചിന് കോവിഡ് ബാധിച്ച കാര്യം അറിഞ്ഞിരുന്നില്ലന്ന് പീറ്റേഴ്‌സണ്‍ വിശദീകരണവുമായി എത്തി.

മുംബൈ: കോവിഡ് സ്ഥിരീകരിക്കുന്നവര്‍ അക്കാര്യം എന്തിനാണ് ലോകത്തിനു മുന്നില്‍ പരസ്യപ്പെടുത്തുന്നതെന്ന ചോദ്യവുമായി രംഗത്തെത്തിയ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ വിവാദത്തില്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തനിക്ക് കോവിഡ് പോസിറ്റീവായ കാര്യം അറിയിച്ചതിനു പിന്നാലെയായിരുന്നു ചോദ്യവുമായി പീറ്റേഴ്‌സണ്‍ രംഗത്തെത്തിയത്. എന്നാല്‍ പീറ്റേഴ്‌സണ്‍ ട്വീറ്റിന് മറുപടിയുമായി യുവരാജ് സിങ് രംഗത്തെത്തിയതോടെ സച്ചിന് കോവിഡ് ബാധിച്ച കാര്യം അറിഞ്ഞിരുന്നില്ലന്ന് പീറ്റേഴ്‌സണ്‍ വിശദീകരണവുമായി എത്തി.
'നിങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി എന്തിനാണ് ലോകത്തിനു മുന്നില്‍ വിളിച്ചു പറയുന്നത്. ഇതെന്തുകൊണ്ടാണെന്ന് ആരെങ്കിലും എനിക്ക് പറഞ്ഞു തരാമോ' എന്നായിരുന്നു പീറ്റേഴ്‌സന്റെ ട്വീറ്റ്. 'ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്, ഈ ചിന്ത എന്തുകൊണ്ട് നേരതത്തെ തോന്നിയില്ല' എന്നായിരുന്നു പീറ്റേഴ്‌സണ് യുരാജ്‌സിങ് നല്‍കിയ മറുപടി. തനിക്ക് കോവിഡ് ബാധിച്ച കാര്യം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരസ്യനമാക്കിയതിനു പിന്നാലെയായിരുന്നു പീറ്റേഴ്‌സന്റെ ചോദ്യം.
advertisement
ശനിയാഴ്ച രാവിലെയായിരുന്നു തനിക്ക് സച്ചിന്‍ കോവിഡ് ബാധിച്ച കാര്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ പിന്നാലെയുള്ള പീറ്റേഴ്‌സന്റെ ചോദ്യം ഉയര്‍ന്നതോടെ വിവാദമായി. ഇതിന് യുവരാജ് സിങ് മറുപടി നല്‍കിയതോടെ സച്ചിന് കോവിഡ് ബാധിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്ന് വിശദീകരിച്ച് മുന്‍ ഇംഗ്ലീഷ് താരം രംഗത്തെത്തിയത്. 'കുറച്ച് മുന്‍പാണ് സച്ചിന് കോവിഡ് ബാധിച്ച കാര്യം അറിഞ്ഞത്. ക്ഷമിക്കൂ സച്ചിന്‍. എത്രയും വേഗം സുഖം പ്രാപിക്കട്ടെ'എന്നായിരുന്നു പീറ്റേഴ്‌സന്റെ ട്വീറ്റ്.
advertisement
'ഞാന്‍ നിരന്തരം കോവിഡ് പുരിശോധനയ്ക്ക് വിധേയമാകാറുണ്ട്. എന്നാല്‍ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. ചെറിയ രോഗലക്ഷണം മാത്രമാണ് ഉള്ളത്. വീട്ടിലുള്ള മറ്റുള്ളവര്‍ നെഗറ്റീവ് ആണ്.'സച്ചിന്‍ ട്വീറ്റ് ചെയ്തിരുന്നത്. റായ്പുരില്‍ അടുത്തിടെ അവസാനിച്ച റോഡ് സേഫ്റ്റി ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്‍ഡ്‌സിനെ കിരീടത്തിലേക്ക് നയിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കോവിഡ് ബാധിക്കുന്നവര്‍ ലോകത്തിനു മുന്നില്‍ പരസ്യമാക്കുന്നതെന്തിന്'; മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ ചോദ്യം വിവാദത്തില്‍
Next Article
advertisement
'കേരളാ കോൺഗ്രസ് മുന്നണി വിടാൻ സഭാ സമ്മർദം ഉണ്ടെന്ന് പറഞ്ഞിട്ടില്ല'; വാർത്ത നിഷേധിച്ച് പ്രമോദ് നാരായൺ MLA
'കേരളാ കോൺഗ്രസ് മുന്നണി വിടാൻ സഭാ സമ്മർദം ഉണ്ടെന്ന് പറഞ്ഞിട്ടില്ല'; വാർത്ത നിഷേധിച്ച് പ്രമോദ് നാരായൺ MLA
  • കേരളാ കോൺഗ്രസ് (എം) മുന്നണി വിടാൻ സഭാ സമ്മർദമുണ്ടെന്ന വാർത്തകൾ പ്രമോദ് നാരായൺ എംഎൽഎ നിഷേധിച്ചു

  • സഭകളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന പ്രചാരണങ്ങൾ ദുഷ്ടലാക്കോടുകൂടിയതാണെന്ന് അദ്ദേഹം പറഞ്ഞു

  • രാഷ്ട്രീയ പാർട്ടികളും സഭകളും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ തള്ളിക്കളയുന്നു

View All
advertisement