TRENDING:

ജീവനക്കാരന് കൊറോണ; ഡൽഹി സിആർപിഎഫ് ആസ്ഥാനം അടച്ചു

Last Updated:

മുതിർന്ന ഉദ്യോഗസ്ഥന്‍റെ പേഴ്സണൽ സ്റ്റാഫിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. മുതിർന്ന ഉദ്യോഗസ്ഥന്‍റെ പേഴ്സണൽ സ്റ്റാഫിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
advertisement

സ്പെഷ്യൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഒരു പേഴ്സണൽ സെക്രട്ടറിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാൽ കെട്ടിടം അടച്ചിരിക്കുകയാണ്- ഉദ്യോഗസ്ഥർ അറിയിച്ചു.

ഞായറാഴ്ച മുതല്‍ കെട്ടിടത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുന്നില്ല. രോഗം ബാധിച്ച ജീവനക്കാരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

You may also like:ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ: വൈറലായി 'വെള്ളൈ പൂക്കൾ' [NEWS]''മൂന്നു തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു'; തുറന്നു പറഞ്ഞ് മുഹമ്മദ് ഷമി [PHOTO]Covid 19| സാഹചര്യങ്ങൾ എന്നെ വേദനിപ്പിക്കുന്നു; ഇത് എത്രയും വേഗം അവസാനിക്കട്ടെയെന്നാണ് ആഗ്രഹം: ഗാംഗുലി

advertisement

[PHOTO]

ലോധി റോഡിലെ സി‌ജി‌ഒ സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സമയബന്ധിതമായി മുദ്രവയ്ക്കുന്നതിന് ആവശ്യമായ പ്രോട്ടോക്കോളുകൾ സ്വീകരിക്കാൻ ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
ജീവനക്കാരന് കൊറോണ; ഡൽഹി സിആർപിഎഫ് ആസ്ഥാനം അടച്ചു
Open in App
Home
Video
Impact Shorts
Web Stories