ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ: വൈറലായി 'വെള്ളൈ പൂക്കൾ'

Last Updated:

Salute | തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് വീഡിയോ ആല്‍ബം റിലീസ് ചെയ്തത്.

കോവിഡ് പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി ബംഗ്ലളൂരിവിലെ മലയാളി കൂട്ടായ്മ. എ.ആർ.റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ 'വെള്ളൈ പൂക്കൾ' എന്ന ഗാനത്തിന് കവർ പതിപ്പൊരുക്കിയാണ് ബംഗ്ലളൂരിവിലെ ഒരു കൂട്ടം കലാകരാന്മാർ.
തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് വീഡിയോ ആല്‍ബം റിലീസ് ചെയ്തത്. കോവിഡിനെ തുരത്താൻ മുൻനിരയിൽ നിന്നും പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കായുള്ള ആദരമാണ് ഈ ഗാനമെന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് അണിയറ പ്രവർത്തകർ കുറിച്ചു. അശ്വിൻ സോമൻ, അർജുൻ.ടി, രേഷ്മ സറിൻ, ശ്രുതി രോഹിത്, അർച്ചന രാജേഷ്, ലോറൻസ് ക്രിസ്റ്റഫർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ: വൈറലായി 'വെള്ളൈ പൂക്കൾ'
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement