'മൂന്നു തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു'; തുറന്നു പറഞ്ഞ് മുഹമ്മദ് ഷമി

Last Updated:
'ആ സമയത്ത് എന്റെ ജീവിതം ആകെ ഉലഞ്ഞുപോയി. വ്യക്തിപരമായി ഞാൻ ആകെ തകർന്നു. മൂന്നു തവണയാണ് ആത്മഹത്യയെ കുറിച്ച് ഞാൻ ചിന്തിച്ചത്'-ഷമി
1/9
 ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ മൂന്നു തവണ ആത്മഹത്യയെ കുറിച്ച് ചിന്തുച്ചു പോയെന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ശനിയാഴ്ച സഹതാരമായ രോഹിത് ശർമയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ഷമിയുടെ തുറന്നു പറച്ചിൽ. 2018ൽ ഭാര്യ ഹസിൻ ജഹാൻ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു.

advertisement
2/9
 ഇതിനു പിന്നാലെ പൊലീസ് ഷമിയെ അറസ്റ്റ് ചെയ്തു. തുടർന്ന് അദ്ദേഹം കുറേക്കാലം ക്രിക്കറ്റിൽനിന്നു വിട്ടുനിന്നു. പൊലീസ് കേസായതോടെ ആ വർഷം ക്രിക്കറ്റ് താരങ്ങളുടെ കരാർ പുതുക്കിയപ്പോൾ ബിസിസിഐ ഷമിയുടെ കരാർ തടഞ്ഞുവച്ചത് വാർത്തയായിരുന്നു. പിന്നീട് ബിസിസിഐ അദ്ദേഹത്തെ കരാറിൽ ഉൾപ്പെടുത്തുകയായിരുന്നു.

3/9
 ആ സമയത്ത് എന്റെ ജീവിതം ആകെ ഉലഞ്ഞുപോയി. വ്യക്തിപരമായി ഞാൻ ആകെ തകർന്നു. ആ സമയത്ത് മൂന്നു തവണയാണ് ആത്മഹത്യയെ കുറിച്ച് ഞാൻ ചിന്തിച്ചത്. ഈ പറഞ്ഞത് നീ വിശ്വസിക്കുമോ എന്നുപോലും എനിക്കറിയില്ല- രോഹിത്തുമായുള്ള ചാറ്റിൽ ഷമി പറഞ്ഞു.

4/9
hasin jahan shami
എന്തെങ്കിലും ചെയ്ത് ഞാൻ ജീവിതം അവസാനിപ്പിക്കുമോ എന്ന ഭയത്തിലായിരുന്നു എന്റെ വീട്ടുകാരും. ആ സമയത്ത് എനിക്ക് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല- ഷമി പറഞ്ഞു. കുടുംബത്തിന്റെ പിന്തുണ കൊണ്ട് മാത്രമാണ് താൻ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതെന്നും ഷമി.
advertisement
5/9
 എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്ന് എന്റെ കുടുംബം പറഞ്ഞു. പ്രശ്നത്തിന്റെ വലിപ്പം എത്രയെന്നതിൽ കാര്യമില്ലെന്നും അവർ പരഞ്ഞു. സഹോദരനാണ് എനിക്ക് ഏറ്റവുമധികം പിന്തുണ തന്നത്. രണ്ട് മൂന്നു സുഹൃത്തുക്കൾ 24 മണിക്കൂറും എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു- ഷമി പറഞ്ഞു.

6/9
shami dhoni
‘ക്രിക്കറ്റിലേക്ക് പൂർണശ്രദ്ധ കൊടുക്കാൻ എന്നെ ഉപദേശിച്ചത് മാതാപിതാക്കളാണ്. അന്നുമുതൽ ക്രിക്കറ്റല്ലാതെ മറ്റൊന്നും ശ്രദ്ധിക്കാൻ പോയിട്ടില്ല. വീണ്ടും ഞാൻ കഠിനമായി പരിശീലിക്കാൻ ആരംഭിച്ചു. വളരെ ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു അത്.ഡെറാഡൂണിലെ ക്രിക്കറ്റ് അക്കാദമിയിൽ വളരെയധികം വിയർപ്പുചിന്തിയാണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയത്’ – ഷമി പറഞ്ഞു.
advertisement
7/9
 ഗാർഹിക പീഡനക്കുറ്റമാരോപിച്ച് 2018ലാണ് ഹസിൻ ജഹാൻ ഷമിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചിരുന്നു.

8/9
 കോഴ ആരോപണത്തിൽ ഷമിക്കെതിരെ അന്വേഷണം നടത്താൻ ഡൽഹി മുൻ പൊലീസ് കമ്മിഷണർ നീരജ് കുമാറിനെയും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ബിസിസിഐ ഭരണ സമിതി ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ നീരജ് കുമാർ നൽകിയ രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷമിക്കെതിരെ തുടർ നടപടികൾ ആവശ്യമില്ലെന്ന് ബിസിസിഐ പിന്നീടു തീരുമാനിക്കുകയായിരുന്നു.

9/9
shami
2019ലെ ഏകദിന ലോകകപ്പിൽ ഭുവനേശ്വർ കുമാറിന് പകരക്കാരനായെത്തിയ ഷമി പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന്റെ രക്ഷകനാവുകയായിരുന്നു. 2019ൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരമായിരുന്നു ഷമി.
advertisement
മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ‌

  • തസ്ലിമ നസ്റിൻ എസൻസ് ഗ്ലോബൽ സമഗ്രസംഭാവനാ പുരസ്കാരം പ്രൊഫ. ടി ജെ ജോസഫിൽ നിന്ന് സ്വീകരിച്ചു.

  • മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ അവാർഡ് സ്വീകരിച്ച് പറഞ്ഞു.

  • 31 വർഷമായി പ്രവാസത്തിൽ കഴിയുന്ന തസ്ലിമ നസ്റിൻ ഭീഷണികൾ അവസാനിക്കുന്നില്ലെന്നും പറഞ്ഞു.

View All
advertisement