മനുഷ്യരിൽ ഈ സസ്യം പരീക്ഷിക്കാൻ CSIR ഡ്രഗ് കൺട്രോളർ ജനറലിന്റെ അനുമതി തേടി. 2016 മുതൽ പാതാളമൂലിയിൽ നിന്നും ഡെങ്കുവിനെതിരായ മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഡെങ്കുവിന് പുറമെ ചിക്കുൻഗുനിയ, എൻസെഫലൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകൾക്കെതിരെയും ഈ മരുന്ന് ഫലപ്രദമാണെന്നാണ് ഗവേഷകർ പറയുന്നത്. RNA വൈറസുകൾക്കെതിരെ ഈ ചെടി ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഡെങ്കു വൈറസും കൊറോണ വൈറസും മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത് വ്യത്യസ്ത രീതിയിലാണെങ്കിലും ശരീരത്തിനകത്ത് ഇവ പെരുകുന്നത് സമാനരീതിയിലാണ്. പാതാളമൂലി ഡെങ്കുവിനെതിരെ ഫലപ്രദമാണെങ്കിൽ കോവിഡിനും സമാന ഫലമായിരിക്കും ലഭിക്കുക എന്ന് ഗവേഷകർ അനുമാനിക്കുന്നതും ഇതുകൊണ്ടു തന്നെ.
advertisement
BEST PERFORMING STORIES:സൗദിയിൽ മൂന്ന് മരണം കൂടി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1223 പേർക്ക് [PHOTO] ഇന്ത്യയിൽ രോഗബാധിതർ 26,917; 24 മണിക്കൂറിനിടെ 47 മരണം [NEWS]'എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം [NEWS]
ഈ ചെടിയിൽ അടങ്ങിയിരിക്കുന്ന ആന്റിവൈറൽ സവിശേഷത കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്നാണ് CSIR ലെ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. കോവിഡിന്റെ ആദ്യഘട്ട ചികിത്സയ്ക്ക് മരുന്ന് ഫലപ്രദമാകുമോ എന്നാണ് ഗവേഷകർ പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
അനുമതി ലഭിച്ചാൽ ആദ്യഘട്ടത്തിൽ 50 പേരിൽ മരുന്ന് പരീക്ഷിക്കാനാണ് തീരുമാനം. ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ചെടിയാണ് പാതാളമൂലി. ഇതിന്റെ വേരുകളും ഇലകളുമാണ് ഔഷധമായി ഉപയോഗിക്കുന്നത്.