TRENDING:

സംസ്ഥാനത്ത് കോവിഡ് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍ സ്ഥാപിക്കും

Last Updated:

കൂടുതല്‍ ആളുകള്‍ എത്തുന്ന റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവടങ്ങള്‍ ഉള്‍പ്പെടെ പരിശോധന ബൂത്തുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആന്റിജന്‍ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഗ്രാമങ്ങള്‍, തീരദേശം, ചേരികള്‍ എന്നിവിടങ്ങളില്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. കൂടുതല്‍ ആളുകള്‍ എത്തുന്ന റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവടങ്ങള്‍ ഉള്‍പ്പെടെ പരിശോധന ബൂത്തുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
advertisement

അതേസമയം ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഉടന്‍ നടത്തരുതെന്നും നിര്‍ദേശിച്ചു. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആന്റിജന്‍ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ആളുകള്‍ കൂടുതലായ എത്തുന്ന ഇടങ്ങള്‍, ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളായ ചേരിപ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍, ഗ്രാമീണ മേഖലകള്‍ എന്നിവിടങ്ങളില്‍ പരിശോധ ബൂത്തുകള്‍ സ്ഥാപിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

Also Read-Rain Alert | അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കുന്നതിനോടൊപ്പം പരിശോധനയുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യം സംസ്‌കരിക്കാനും മറ്റു അണുബാധ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

advertisement

അതേസമയം കേരളം വിലകൊടുത്ത് വാങ്ങിയ കോവിഡ് വാക്സിന്റെ വിതരണം വൈകുന്നു. മുന്‍ഗണന ക്രമം നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം തയ്യാറായിട്ടില്ല. വാക്സിന്‍ വിതരണത്തിന് ഇനിയും ദിവസങ്ങളെടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

കേരളത്തില്‍ കോവിഡ് വാകസിന് ക്ഷാമം രൂക്ഷമായപ്പോഴാണ് സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഓര്‍ഡര്‍ നല്‍കി രണ്ടാഴ്ചയ്ക്ക് ശേഷം വാക്സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി. മൂന്നര ലക്ഷം ഡോസ് കോവിഷീല്‍ഡ്. പിന്നാലെ 137530 ഡോസ് കോവാക്സിനും. ഈ വാക്സിനുകളെത്തി മൂന്ന് ദിവസമായിട്ടും ഒരു ഡോസ് പോലും വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല.

advertisement

Also Read-Covid Vaccine | കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള 12 മുതല്‍ 16 ആഴ്ചയായി ഉയര്‍ത്തണം; കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി

ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവര്‍, ബസ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെല്ലാം വാക്സിന്‍ നല്‍കുമൊയിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇതിനായുള്ള മാര്‍ഗനിര്‍ദേശം ഇതുവരെയും അന്തിമമായില്ല. അതിനാലാണ് വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിയ്ക്കാത്തത്. രണ്ട് ദിവസത്തിനകം ഗൈഡ് ലൈന്‍ തയ്യാറാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലവില്‍ കൊച്ചിയിലുള്ള വാക്സിന്‍ മറ്റ് ജില്ലകളിലേയ്ക്ക് എത്തിയ്ക്കണം. അതിന് ശേഷം വിതരണത്തിന് സജ്ജമാകണമെങ്കില്‍ കുറഞ്ഞത് 4 ദിവസമെങ്കിലും ഇനിയും വൈകും. 18 മുതല്‍ 44 വയസ് വരെയുള്ള ആളുകള്‍ക്ക് വാക്സിന്‍ വിതരണം ആരംഭിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. 45 വയസിന് മുകളിലുള്ളവര്‍ക്ക് ഈ വാക്സിന്‍ നല്‍കിയാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സിന്‍ വിഹിതം കുറയുമോയെന്ന ആശങ്കയും സംസ്ഥാന സര്‍ക്കാരിനുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
സംസ്ഥാനത്ത് കോവിഡ് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍ സ്ഥാപിക്കും
Open in App
Home
Video
Impact Shorts
Web Stories