ഇതെല്ലാം അവഗണിച്ചിരുന്ന ട്രംപ് ഇതാദ്യമായി മാസ്ക് ധരിക്കാന്‍ തയ്യാറായിക്കുന്ന എന്നതാണ് ശ്രദ്ധേയം. സബർബൻ വാഷിംഗ്ടണിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്‍റർ സന്ദർശനത്തിനിടെയാണ് ട്രംപ് മാസ്ക് അണിഞ്ഞെത്തിയത്.' ആശുപത്രി സന്ദർശനത്തിനിടെ മാസ്ക് ധരിക്കുന്നത് വളരെ നല്ല കാര്യമാണ്' എന്നായിരുന്നു ട്രംപ് ഈ വിഷയത്തിൽ പ്രതികരിച്ചത്.
TRENDING:Covid 19 | രോഗഭീതിയിൽ വീട്ടിലേക്ക് കടക്കുന്നത് തടഞ്ഞ് നാട്ടുകാർ; ഒരു രാത്രി മുഴുവന്‍ ശ്മശാനത്തിൽ കഴിഞ്ഞ് കുടുംബം [NEWS]Covid 19 | രോഗിയായ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ ആത്മഹത്യാഭീഷണി മുഴക്കി അമ്മ; മൂന്ന് ആശുപത്രികൾ തഴഞ്ഞ യുവാവ് മരണത്തിന് കീഴടങ്ങി [NEWS]Gold Smuggling Case| 'സ്വപ്‌നയെ അതിര്‍ത്തി കടക്കാന്‍ സഹായിച്ചത് കേരള പൊലീസ്'; ആരോപണവുമായി രമേശ് ചെന്നിത്തല [NEWS]
advertisement
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക.. രോഗവ്യാപനം കൂടിയ സ്ഥലമായിട്ട് പോലും കോവിഡ് പ്രതിരോധത്തിലെ മുഖ്യ കാര്യമായ മാസ്ക് ധരിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല.. മാസ്ക് ധരിച്ചാൽ താൻ ദുർബലനാണെന്ന പ്രതീതിയുണ്ടാകുമെന്ന് പ്രസിഡന്‍റ് ഭയക്കുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത ചില ആളുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകളെത്തിയിരുന്നു. സാമ്പത്തിക രംഗം വീണ്ടെടുക്കുന്നതിനെക്കാളുപരി പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്ക് ശ്രദ്ധ തിരിയാനും ഇത് കാരണമാകുമെന്നും അദ്ദേഹം ആശങ്കപ്പെട്ടിരുന്നതായും പറയപ്പെടുന്നു.