TRENDING:വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്; ശമ്പളം വെട്ടിക്കുറയ്‌ക്കല്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ [NEWS]കോവിഡ് 19: കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി [NEWS]മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം [NEWS]
advertisement
പാസിന് വേണ്ടി കോവിഡ് 19 ജാഗ്രത പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്. നേരത്തെ അപേക്ഷിച്ചവർ അത് റദ്ദാക്കി ട്രെയിൻ മാർഗമാണ് എത്തുന്നതെന്നു വ്യക്തമാക്കി പുതിയ അപേക്ഷ നൽകണം.
ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്‌റ്റേഷൻ, എത്തേണ്ട സ്‌റ്റേഷൻ, ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ 'കോവിഡ്19 ജാഗ്രത' പോർട്ടലിൽ രേഖപ്പെടുത്തണം. ഇറങ്ങുന്ന റെയിൽവേ സ്‌റ്റേഷനുകളിൽ കമ്പ്യൂട്ടർ വഴി വിശദാംശങ്ങൾ പരിശോധിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണങ്ങളില്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്‍റീനിൽ പ്രവേശിക്കണം. ഇത് പാലിക്കാത്തവരെ നിർബന്ധമായി സർക്കാർ ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും.
റെയില്‍വെ സ്റ്റേഷനില്‍നിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവർ ഹോം ക്വാറന്‍റീൻ സ്വീകരിക്കുകയും വേണം. റെയിൽവേ സ്‌റ്റേഷനുകളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്‌റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.
