കോവിഡ് 19: കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി

Last Updated:

സാമ്പത്തികപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഈ മാസം 15-നകം നിർദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 17 ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്ക് ഡൗൺ തുടരുമെങ്കിലും കൂടുതൽ ഇളവുകൾ നൽകുമെന്ന് നൽകുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ News18 നോട് പറഞ്ഞു.
TRENDING:തട്ടിയെടുത്ത സിം ഉപയോഗിച്ച് സ്ത്രീകൾക്ക് അശ്ലീല മെസ്സേജ്; മൊബൈൽ ഷോപ്പ് ജീവനക്കാരൻ പോലീസ് പിടിയിൽ [NEWS]'കോവിഡ് പരത്തിയ തബ് ലീഗ് സമ്മേളനം എവിടെ'? വിവാദ ചോദ്യമുള്‍പ്പെടുത്തിയ ബുള്ളറ്റിന്‍ PSC പിന്‍വലിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി [NEWS]വാട്സ് ആപ്പിലൂടെ അശ്ലീലം: വിവാദങ്ങൾക്ക് ഒടുവിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു [NEWS]
ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി  ജില്ലകളെ റെഡ് സോണുകളായി തരംതിരിക്കുന്നത് ഒഴിവാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന്റെ പേരിൽ ഒരു ജില്ലയെ ഒന്നാകെ റെഡ് സോണായി പ്രഖ്യാപിക്കേണ്ടതിൽ. നിയന്ത്രണങ്ങൾ രോഗബാധയുള്ള പ്രദേശങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
advertisement
കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളായി രാജ്യത്തെ വിഭജിച്ചിരുന്നു. മൂന്നാം ഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായി മെയ് മൂന്നു മുതൽ ഓറഞ്ച്, ഗ്രീൻ സോണുകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുകയും ചെയ്തിരുന്നു. അതേസമയം റെഡ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരുകയും ചെയ്തു. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നിവയും റോഡ് സോൺ വിഭാഗത്തിലായിരുന്നു.
ലോക്ക് ഡൗൺ നീട്ടണമെന്ന് മിക്ക സംസ്ഥാനങ്ങളും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചെങ്കിലും വൈറസ് ബാധിത മേഖകളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്നാണ് സൂചന. ജില്ലയെ ഒന്നാകെ റെഡ് സോണായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നതായി കേന്ദ്ര സർക്കാർ വ‍ൃത്തങ്ങൾ വ്യക്തമാക്കി.
advertisement
രോഗവ്യാപനമില്ലാത്ത മേഖലകളിൽ കൂടുതൽ ഇളവുകൾ വേണമെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ അനുവദിക്കണമെന്നും ഡൽഹി ഉൾപ്പടെ ഭൂരിപക്ഷം സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരമായി സാമ്പത്തികപ്പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാനങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു. സാമ്പത്തികപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഈ മാസം 15-നകം നിർദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
സമ്പദ്‌വ്യവസ്ഥ വീണ്ടും പുരുജ്ജാവിപ്പിക്കാൻ കേന്ദ്ര സർക്കാർ ശക്തമായി ഇടപെടുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. സാമ്പിക രംഗത്തെ പുനരുജ്ജീവനത്തിനായി സംസ്ഥാനങ്ങൾ നൽകിയ നിർദേശങ്ങൾ കേന്ദ്ര പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, പരിമിതമായ സർവീസുകൾ മാത്രമെ ഇപ്പോൾ ആരംഭിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തികപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഈ മാസം 15-നകം നിർദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19: കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement