വാക്‌സിനുകള്‍ എങ്ങനെയാണ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് രണ്ടാമത്തെ നിര്‍ദേശമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തര ആവശ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്രം 10 ശതമാനം വാക്‌സിന്‍ നിലനിര്‍ത്തണം. കൂടാതെ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ലഭ്യതയെക്കുറിച്ചുള്ള വ്യക്തമായ സൂചന ഉണ്ടായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
45 വയസ്സിനു താഴെയാണെങ്കില്‍ പോലും മുന്‍നിര പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുവാന്‍ സംസ്ഥാനങ്ങളില്‍ അനുമതി നല്‍കണമെന്നതാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ നിര്‍ദേശം. വാക്‌സിന്‍ നിര്‍മ്മാതക്കള്‍ക്ക് ഫണ്ടുകളും മറ്റ് ഇളവുകളും നല്‍കി വാക്‌സിന്‍ നിര്‍മ്മാണം വേഗത്തിലാക്കുന്നതിനായി ഉല്പാദന സൗകര്യങ്ങളുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നതാണ് അദ്ദേഹത്തിന്റെ നാലാമത്തെ നിര്‍ദേശം.
advertisement
വാക്‌സിന്‍ നിര്‍മ്മാണത്തില്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് ഏര്‍പ്പെടുത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു. അതുവഴി നിരവധി കമ്പനികള്‍ ലൈസന്‍സിന് കീഴില്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇസ്രയേലില്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് വ്യവസ്ഥ ഇതിനോടകം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ആഭ്യന്തര വിതരണം പരിമിതമാണെന്നതിനാല്‍ വിശ്വസിനീയമായ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അല്ലെങ്കില്‍ യുഎസ്എഫ്ഡിഎ ഉപയോഗത്തിനായി അംഗീകരം നല്‍കിയ വാക്‌സിനുകള്‍ ആഭ്യന്തര ബ്രിഡ്ജിംഗ് ട്രയലിന് നിര്‍ബന്ധിക്കാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്നതാണ് അദ്ദേഹത്തിന്റെ അഞ്ചാമത്തെ നിര്‍ദേശം.
'ഇന്ത്യയില്‍ ബ്രിഡ്ജിംഗ് ട്രയലുകള്‍ പൂര്‍ത്തിയാക്കാന്‍ ഒരു നിശ്ചിത കാലയളവിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. ഇത്തരം വാക്‌സിനുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ബന്ധപ്പെട്ട അതോറിറ്റി അനുമതിയുടെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതായി എല്ലാ ഉപഭോക്താക്കള്‍ക്കും മുന്നറിയിപ്പ് നല്‍കാം' അദ്ദേഹം കത്തില്‍ പറഞ്ഞു.
അതേസമയം രാജ്യത്തെ കോവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. മരണം തുടര്‍ച്ചയായ ആറാം ദിവസവും ആയിരം കടന്നു. 24 മണിക്കൂറിനിടെ 1501 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്.
