നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | 15 ദിവസത്തിനുള്ളില്‍ 3 ലക്ഷം റെംഡെസിവിര്‍ ഡോസുകള്‍ ഉല്പാദിപ്പിക്കും; കേന്ദ്ര മന്ത്രി

  Covid 19 | 15 ദിവസത്തിനുള്ളില്‍ 3 ലക്ഷം റെംഡെസിവിര്‍ ഡോസുകള്‍ ഉല്പാദിപ്പിക്കും; കേന്ദ്ര മന്ത്രി

  കോവിഡ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ നിരവധി ആശുപത്രികളില്‍ ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ കുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

  Remdesivir

  Remdesivir

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ നിരവധി ആശുപത്രികളില്‍ ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ കുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്ന് ലക്ഷം റെംഡെസിവിര്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്നും നിലവില്‍ 1.5 ലക്ഷം ഡോസുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ടവ്യ അറിയിച്ചു.

   ആന്റി വൈറല്‍ മരുന്നിന്റെ ഉല്പാദനം എത്രയും വേഗം വര്‍ദ്ധിപ്പിക്കാനും അതിന്റെ വില കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. '1,50,000 ഡോസ് റെംഡെസിവിര്‍ ഉല്‍പാദനം ഇന്ന് ആരംഭിച്ചു. അടുത്ത 15 ദിവസത്തിനുള്ളില്‍ റെംഡെസിവിര്‍ ഉലാപാദനം ഇരട്ടിയാക്കും പ്രതിദിനം മൂന്നു ലക്ഷം ഡോസുകള്‍ വിപണിയില്‍ ലഭ്യമാക്കും' അദ്ദേഹം പറഞ്ഞു.

   Also Read- Covid 19| രണ്ടര ലക്ഷം പിന്നിട്ട് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ; മരണം 1501

   'നിലവില്‍ 20 പ്ലാന്റുകള്‍ റെംഡെസിവിര്‍ ഉല്പാദിപ്പിക്കുന്നുണ്ട്. കൂടാതെ 20 പ്ലാന്റുകള്‍ കൂടി മരുന്ന് ഉല്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ റെഡെസിവിര്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നു'അദ്ദേഹം വ്യക്തമാക്കി. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി അടിയന്തര ഉപയോഗത്തിന് നിയന്ത്രിത മരുന്നായ റെംഡെസിവിറിന് കഴിഞ്ഞ ജൂണിലാണ് അംഗീകാരം നല്‍കിയത്.

   ആശുപത്രികളിലും ഫാര്‍മസികളിലും മാത്രമേ ഈ മരുന്ന് സംഭരിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളു. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മരുന്നിന്റെ അടിസ്ഥാന വില വെട്ടിക്കുറച്ചിരുന്നു. ഇക്കാര്യം കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ടവ്യ ആണ് അറിയിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം റെംഡെസിവിര്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

   Also Read- സംസ്ഥാനത്ത് കോവിഡ് കൂട്ട പരിശോധന വൻ വിജയം: ലക്ഷ്യമിട്ടതിനെക്കാൾ അരലക്ഷം പേരെ അധികം പരിശോധിച്ചു

   അതേസമയം രാജ്യത്തെ കോവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. മരണം തുടര്‍ച്ചയായ ആറാം ദിവസവും ആയിരം കടന്നു. 24 മണിക്കൂറിനിടെ 1501 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്.

   മഹാരാഷ്ട്ര -67,123, ഉത്തര്‍പ്രദേശ്- 27,734, ഡല്‍ഹി- 24,375, കര്‍ണാടക -17,489, ഛത്തിസ്ഗഡ്- 16,083 എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം വര്‍ധിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ വ്യാപ്തി കൂട്ടണമെന്ന് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ നിര്‍ദേശിച്ചിരുന്നു. 11 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍, സാമൂഹിക ക്വറന്റീന്‍ ഏര്‍പ്പെടുത്തുന്നതടക്കം വ്യാപനം തടയുന്ന രീതികളില്‍ മാറ്റം വരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
   Published by:Jayesh Krishnan
   First published:
   )}