2022 ൽ കോവിഡ് 19 എൻഡെമിക് ഘട്ടത്തിലേക്ക് കടന്നേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ യാഥാർത്ഥ്യത്തിന് സാക്ഷ്യം വഹിക്കുന്നതിന് മുമ്പ് തന്നെ അതിനെ നേരിടാനുള്ള മുൻകരുതലുകൾ നാം സ്വീകരിക്കണം. കൂടാതെ, വൈറസിന്റെ പരിവർത്തന സ്വഭാവത്തെ നേരിടാൻ പ്രത്യേകമായ സമീപനവും കൈക്കൊള്ളേണ്ടതുണ്ട്. പുതിയ വകഭേദങ്ങളെ നേരിടാൻ കൃത്യമായ ഒരു നയവും അതിനനുസരിച്ച് ജനങ്ങളെ കൊണ്ടുപോകാനുള്ള പദ്ധതിയും മുൻകൂട്ടി തയ്യാറാക്കണം.
"കോവിഡ് ഒരു എൻഡെമിക് ആയി മാറുന്ന പരിവർത്തന ഘട്ടത്തിന് ഒരുപക്ഷേ നമ്മൾ സാക്ഷ്യം വഹിക്കാൻ തുടങ്ങുകയാണ്. അതിനർത്ഥം വിവേകപൂർവമായ സമീപനം നിർത്തണം എന്നല്ല. മറിച്ച്, രണ്ട് വർഷം മുമ്പ് കോവിഡിനെ നേരിടാൻ കൈക്കൊണ്ട നടപടികളിൽ നിന്ന് വ്യത്യസ്തമായ സമീപനമാകണം ഇനി സ്വീകരിക്കേണ്ടത് എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്", ഒരു അഭിമുഖത്തിനിടെ സ്പെയിനിന്റെ ഉപപ്രധാനമന്ത്രി നാദിയ കാൽവിനോ പറഞ്ഞു.
advertisement
കോവിഡ്-19 ഒരു സീസണൽ പാറ്റേൺ പിന്തുടരുമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു. "ശൈത്യകാലത്ത് കേസുകൾ വർദ്ധിക്കുകയും പ്രാദേശിക തലത്തിൽ രോഗം പെട്ടന്ന് പടരുകയും ചെയ്യുന്നു. 2022 ൽ കോവിഡ് എൻഡെമിക് ഘട്ടത്തിലേക്ക് പ്രവേശിച്ചേക്കും. എന്നാൽ ഇതെല്ലം ലോകമെമ്പാടും കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു," മോഡേണയുടെ സഹ സ്ഥാപകനായ നോബർ അഫെയാൻ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ വകഭേദം വിവിധ ലോകരാജ്യങ്ങളിൽ കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. എന്നാൽ നേരത്തെ ഉണ്ടായ രണ്ട് കോവിഡ് തരംഗങ്ങളെ ലോകം നേരിട്ടതുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോണിന്റെ പ്രഹരശേഷി താരതമ്യേന കുറവാണ്.
കോവിഡിന്റെ ഈ ഒമിക്രോൺ വകഭേദവുമായാണ് ഇപ്പോൾ നമ്മുടെ രാജ്യം ഏറ്റുമുട്ടുന്നത്. മൂന്നാമത്തെ വാക്‌സിൻ ഡോസ് ആയ ബൂസ്റ്റർ ഡോസ് ആണ് ഇതിന് താൽക്കാലിക പരിഹാരമായി സർക്കാർ നിർദ്ദേശിക്കുന്നത്. മിക്ക രാജ്യങ്ങളും ബൂസ്റ്റർ ഡോസ് നൽകിയാണ് കോവിഡിനെതിരെയുള്ള പോരാട്ടം തുടരുന്നത്.
Covid-19 | കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് വീണ്ടും അണുബാധയുണ്ടായേക്കാം: ICMR വിദഗ്ധൻ
കോവിഡിന്റെ പുതിയ വകഭേദങ്ങൾ വരുന്നതോടെ ലോകരാജ്യങ്ങൾ അതുമായി പൊരുത്തപ്പെടാനും കോവിഡ്-19 രോഗവുമായി ജീവിക്കാൻ തയ്യാറാവുകയും ചെയ്യണം. പുതിയ വകഭേദങ്ങൾ വരുന്ന സാഹചര്യത്തിലും പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലും കോവിഡ് 19 നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു എന്നാണ് കരുതേണ്ടത്.