Covid-19 | കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് വീണ്ടും അണുബാധയുണ്ടായേക്കാം: ICMR വിദഗ്ധൻ

Last Updated:

കടുത്ത ക്ഷീണം, ചെറിയ തോതിലുള്ള ശരീര വേദന, വരണ്ട ചുമ, തൊണ്ടയില്‍ അസ്വസ്ഥതകള്‍ എന്നിവയാണ് ഒമിക്രോണിന്റെ സാധാരണ ലക്ഷണങ്ങള്‍.

ലോകമെമ്പാടും കോവിഡ് 19 (Covid 19) കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron) അതിവേഗം വ്യാപിക്കുകയാണ്. പുതിയ വകഭേദം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇതുവരെ രോഗം ബാധിച്ചവരില്‍ ആരും തന്നെ തീവ്രമായ രോഗാവസ്ഥയിലൂടെ കടന്നുപോയിട്ടില്ല എന്നത് ആശ്വാസകരമാണ്.
കടുത്ത ക്ഷീണം, ചെറിയ തോതിലുള്ള ശരീര വേദന, വരണ്ട ചുമ, തൊണ്ടയില്‍ അസ്വസ്ഥതകള്‍ എന്നിവയാണ് ഒമിക്രോണിന്റെ സാധാരണ ലക്ഷണങ്ങള്‍. ഒമിക്രോണ്‍ ബാധയുടെ ഭാഗമായി കടുത്ത പനി ചില ആളുകള്‍ക്ക് മാത്രമാണ് അനുഭവപ്പെടുന്നത്. മിക്ക ഒമിക്രോണ്‍ ബാധിതര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണപ്പെടുന്നത്. ചിലരില്‍ ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെയും രോഗബാധ ഉണ്ടാകുന്നുണ്ട്. അടുത്തിടെ കോവിഡ് -19 അണുബാധയില്‍ നിന്ന് രോഗമുക്തി നേടിയവരും സുരക്ഷിതരല്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അവര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
advertisement
കൊറോണ വൈറസ് ബാധിച്ച് സുഖം പ്രാപിച്ച ഒരാള്‍ക്ക് വീണ്ടും അണുബാധയുണ്ടാകാം എന്ന് ICMR-NIIRNCD (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇംപ്ലിമെന്റേഷന്‍ റിസര്‍ച്ച് ഓണ്‍ നോണ്‍-കമ്യൂണിക്കബിള്‍ ഡിസീസ്) ഡയറക്ടര്‍ ഡോ. അരുണ്‍ ശര്‍മ്മ അഭിപ്രായപ്പെടുന്നു. രോഗബാധിതനായ വ്യക്തിയില്‍ ആന്റിബോഡികള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.
ഇത് അണുബാധയ്ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഈ ആന്റിബോഡികള്‍ അണുബാധ ശ്വാസകോശത്തില്‍ എത്തിയതിനുശേഷം മാത്രമേ വൈറസിനെതിരെ പോരാടുകയുള്ളൂ എന്നതാണ് വസ്തുത. അതായത് വൈറസ് വീണ്ടും ശരീരത്തില്‍ എത്തിയ ശേഷം മാത്രമേ ആന്റിബോഡികള്‍ അവയെ പ്രതിരോധിക്കുകയുള്ളൂ. ഇത്തരം അവസരങ്ങളില്‍ രോഗബാധയുടെ തീവ്രത കുറയ്ക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ.
advertisement
ഒരു വ്യക്തിയുടെ വായിലൂടെയോ മൂക്കിലൂടെയോ വൈറസ് ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നു. അത് തൊണ്ടയില്‍ എത്തുന്നതോടെ നേരിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. തൊണ്ടയില്‍ വൈറസ് ദിവസങ്ങളോളം തങ്ങിനില്‍ക്കുമെന്ന് ഡോക്ടര്‍ ശര്‍മ്മ വിശദീകരിക്കുന്നു. ഈ നില കുറച്ച് ദിവസത്തേക്ക് തുടര്‍ന്നേക്കാം. നേരിയ ലക്ഷണങ്ങള്‍ ഉള്ളതോ ഒട്ടും ലക്ഷണങ്ങള്‍ ഇല്ലാത്തതോ ആയ കേസുകളിലും ഇത് സംഭവിക്കുന്നു.
എന്നാല്‍, രോഗിക്ക് ഗുരുതരമായ അണുബാധ ഉണ്ടാകുന്നതുവരെ അല്ലെങ്കില്‍ ശ്വാസകോശത്തെ വൈറസ് ബാധിക്കുന്നതുവരെ രക്തത്തിലുള്ള ആന്റിബോഡി അണുബാധയ്ക്കെതിരെ പോരാടുന്നില്ല. ഈ കാരണം കൊണ്ടാണ് കോവിഡ് ഒരു തവണ ബാധിച്ച് സുഖം പ്രാപിച്ച വ്യക്തികള്‍ക്ക് ശരീരത്തില്‍ ആന്റിബോഡി ഉണ്ടെങ്കില്‍ പോലും വീണ്ടും അണുബാധ ഉണ്ടാകാം എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത് എന്ന് ശര്‍മ്മ വ്യക്തമാക്കുന്നു.
advertisement
Covid Vaccine | 60 കഴിഞ്ഞവര്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഇനി പിഴ; കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ഈ രാജ്യം
വാക്സിനും ആന്റിബോഡികളും കൊറോണ വൈറസിനെതിരായ ആയുധമാണെന്ന് ഡോ. ശര്‍മ്മ പറയുന്നു. മനുഷ്യ ശരീരത്തിലെ അണുബാധയുടെ തീവ്രത കുറയ്ക്കാന്‍ ഇത് സഹായിച്ചേക്കാം. എന്നാല്‍ ഒരു തവണ അണുബാധ ഉണ്ടായി ആന്റിബോഡി രൂപപ്പെട്ടാലും ഒരാള്‍ക്ക് വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട്.
Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്; വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു; ആരോഗ്യ മന്ത്രി
കോവിഡ് വൈറസ് ബാധിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും ഡോക്റ്റര്‍ പറയുന്നു. ഇവയ്‌ക്കൊപ്പം ശരിയായ പോഷകാഹാരം കഴിക്കുന്നതും കോവിഡ് -19 അണുബാധ തടയാന്‍ സഹായിക്കുമെന്ന് ഡോ ശര്‍മ്മ അഭിപ്രായപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid-19 | കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് വീണ്ടും അണുബാധയുണ്ടായേക്കാം: ICMR വിദഗ്ധൻ
Next Article
advertisement
Love Horoscope Sept 23 | പുതിയ ബന്ധത്തിന് തിടുക്കം കൂട്ടരുത്; പ്രണയബന്ധത്തിൽ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തരുത്: ഇന്നത്തെ പ്രണയഫലം
പുതിയ ബന്ധത്തിന് തിടുക്കം കൂട്ടരുത്; പ്രണയബന്ധത്തിൽ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തരുത്:ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 23ലെ പ്രണയഫലം അറിയാം

  • വൃശ്ചികം രാശിക്കാർക്ക് പ്രണയത്തിൽ മന്ദത അനുഭവപ്പെടാം

  • കുംഭം രാശിക്കാർ വൈകാരിക ക്ഷേമം സംരക്ഷിക്കാൻ ജാഗ്രത പാലിക്കണം

View All
advertisement