കോവിഡ് വാക്‌സിന്‍ ( covid vaccine) നിര്‍ബന്ധമാക്കി ഗ്രീസ് (Greece) സര്‍ക്കാര്‍. രാജ്യത്ത് 60 വയസ്സ് പിന്നിട്ടവര്‍ നിര്‍ബന്ധമായും വാക്സിന്‍ എടുക്കണമെന്ന പുതിയ നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. വാക്‌സിന്‍ സ്വീകരിക്കാാത്ത പക്ഷം മാസം പിഴ അടക്കേണ്ടി വരുമെന്നുമാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.
കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളില്‍ കൂടുതലും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെന്നും ഇതില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്നും അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.
Also Read - ഒരു വര്‍ഷത്തില്‍ 157 കോടി ഡോസ് കോവിഡ് വാക്സിന്‍: ഇന്ത്യ വാക്സിനേഷനില്‍ നാഴികക്കല്ല് കൈവരിച്ചതിങ്ങനെ
വാക്സിന്‍ എടുക്കുന്നതാണ് പിഴ അടക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിര്യാകോസ് മിറ്റ്സോതാക്കിസ് പറഞ്ഞു. '60 വയസ്സ് കഴിഞ്ഞവരില്‍ ചെറിയൊരു വിഭാഗം ഇപ്പോഴും വാക്സിന്‍ എടുത്തിട്ടില്ലെന്നും ഉടനെ തന്നെ വാക്സിന്‍ സ്വീകരിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂന്നാം തരംഗം: അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും
കോവിഡ് 19ന്റെ ഒമിക്രോൺ (Omicron) വേരിയന്റ് കാരണം ആഗോളതലത്തിൽ വർദ്ധിച്ചു വരുന്ന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകാരോഗ്യ സംഘടന (WHO) ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആരോഗ്യപരമായി ദുർബലരായ വിഭാഗത്തോട് കൂടുതൽ ജാഗ്രത പാലിക്കാനും പ്രൈമറി, ബൂസ്റ്റർ ഡോസുകൾ എത്രയും വേഗം സ്വീകരിക്കാനും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ഹെൻറി പി. ക്ലൂഗെ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ അഭ്യർത്ഥിച്ചിരുന്നു. കൂടാതെ, വൈറസ് വ്യാപനം തടയാൻ ജനത്തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രായമായവർ, നിലവിൽ ആരോഗ്യപ്രശ്‌നങ്ങളുള്ളവർ, 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ ഉൾപ്പെടുന്നതാണ് അദ്ദേഹം തന്റെ പ്രസ്താവനയിൽ പരാമർശിച്ച ദുർബല വിഭാഗം. വാക്‌സിൻ സ്വീകരിക്കാൻ പ്രായമായവരടക്കം മുന്നോട്ടു വന്നെങ്കിലും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇപ്പോഴും ചില സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
ഗർഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും പ്രതിരോധ കുത്തിവയ്പ് എടുക്കാൻ നിർദ്ദേശിക്കുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. കാരണം ഇത് അവർക്ക് മാത്രമല്ല സംരക്ഷണം നൽകുന്നത് കുഞ്ഞിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. മന്ത്രാലയം പ്രസിദ്ധീകരിച്ച ഒരു രേഖയിൽ, കോവിഡ് 19 വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കുള്ള മിഥ്യാ ധാരണകളും ആശയക്കുഴപ്പങ്ങളും ഇല്ലാതാക്കുന്ന ചില സംശയങ്ങൾക്കും ഉത്തരം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid vaccine