TRENDING:

അഞ്ച് വയസുകാരന് കോവിഡ്; ഫലം വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് വേണ്ടിയെന്ന് ടി.സിദ്ധിഖ്

Last Updated:

'കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി ലംഘിച്ചുകൊണ്ട് പി ആര്‍ കമ്പനിയുടെ നിര്‍ദേശമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങളില്‍ പറയുന്നത്.'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്:  മാവൂര്‍ പാറമ്മലുള്ള അഞ്ചുവയസുകാരന്റെ കോവിഡ് ഫലം മന പൂര്‍വം വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന അഞ്ചുവയസുകാരന്  മെയ് 30ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.  ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം ലഭിച്ചെങ്കിലും പുറത്തുവിട്ടില്ലെന്ന് കെപിസിസി ഉപാധ്യക്ഷന്‍ ടി സിദ്ധിഖ് ആരോപിച്ചു. രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവ് ആണെന്നാണ് ലഭ്യമായ വിവരമെന്നും സിദ്ധിഖ് പറഞ്ഞു.
advertisement

TRENDING:പ്രളയ ഫണ്ട് തട്ടിപ്പിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; CPM നേതാവ് ഉൾപ്പെടെ മൂന്നു പേർക്ക് ജാമ്യം [NEWS]Good News Prithviraj | കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]

advertisement

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കാന്‍വേണ്ടി ഫലം വൈകിപ്പിച്ചതെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ടി സിദ്ധിഖ് പറഞ്ഞു. മുമ്പ് മഞ്ചേരിയിലെ ഒരു കോവിഡ് പരിശോധനാ ഫലവും ഇത് പോലെ വൈകിപ്പിച്ചിരുന്നു. ഇത് പിന്നീട് പോസിറ്റീവ്  ആണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നതാണെന്നും സിദ്ധിഖ് പറഞ്ഞു.

കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി ലംഘിച്ചുകൊണ്ട് പി ആര്‍ കമ്പനിയുടെ നിര്‍ദേശമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങളില്‍ പറയുന്നത്. ആശാവര്‍ക്കമാരുടെ ഓണറേറിയം വൈകുന്നതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
അഞ്ച് വയസുകാരന് കോവിഡ്; ഫലം വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് വേണ്ടിയെന്ന് ടി.സിദ്ധിഖ്
Open in App
Home
Video
Impact Shorts
Web Stories