കോവിഡ് 19 ലോക്ക്ഡൌണിനെ തുടർന്ന് ജോർദാനിൽ കുടുങ്ങിയശേഷം നാട്ടിൽ തിരിച്ചെത്തിയ നടൻ പൃഥ്വിരാജ് ഇപ്പോൾ ക്വറന്‍റീനിലാണ്. ഇതിനിടെ കോവിഡ് ടെസ്റ്റിന് വിധേയനാകുകയും ചെയ്ത പൃഥ്വി ഇപ്പോൾ ടെസ്റ്റ് ഫലം പുറത്തുവിട്ടു.
കോവിഡ് നെഗറ്റീവായതിന്‍റെ റിപ്പോർട്ട് അദ്ദേഹം ഫേസ്ബുക്ക് വഴി ഷെയർ ചെയ്യുകയും ചെയ്തു. അധികൃതർ ആവശ്യപ്പെടാതെ തന്നെ ടെസ്റ്റിന് വിധേയനാകുകയായിരുന്നു പൃഥ്വിരാജ്.
വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഫലം നെഗറ്റീവായെങ്കിലും ക്വറന്‍റീൻ പൂർത്തിയാക്കേണ്ടതുണ്ടെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ജോർദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിലും ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലും പൃഥ്വി ആരോഗ്യം ശ്രദ്ധിച്ചിരുന്നു. മെലിഞ്ഞുണങ്ങിയ രൂപത്തിൽ നിന്നും ജിം വർക്ക്ഔട്ട് ചെയ്ത് പൃഥ്വി ആരോഗ്യം മെച്ചപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.