ലോകത്തെ ഏറ്റവും വലിയ ഇന്‍റർനെറ്റ് സെർച്ച് എഞ്ചിനാണ് ഗൂഗിൾ. ഈ ലോകത്തെ എന്തിനെക്കുറിച്ചുമുള്ള ഉത്തരം ഗൂഗിളിൽനിന്ന് ലഭിക്കുമെന്നാണ് വെയ്പ്പ്. എന്നാൽ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഗൂഗിളിന് സാധിക്കുന്നില്ല. പലപ്പോഴും കൃത്യമല്ലാത്ത ഉത്തരങ്ങളാണ് സെർച്ചിന് ലഭിക്കുന്നത്. ചില സെർച്ചുകൾക്ക് ഫലം ലഭിക്കാത്ത ഇൻഡെക്സിങ് പ്രശ്നം നേരിടുന്നതായി ഗൂഗിൾ തന്നെ സ്ഥിരീകരിച്ചു.
“ഞങ്ങൾ നിലവിൽ ഇൻഡെക്സിംഗിൽ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്, അത് ചില സാഹചര്യങ്ങളിൽ പഴകിയ സെർച്ച് റിസൽട്ടിന് കാരണമായേക്കാം.”- ഗൂഗിൾ വെബ് മാസ്റ്റർ ട്വീറ്റിൽ വ്യക്തമാക്കി. അതായത് ഒരു കാര്യത്തെക്കുറിച്ച് സെർച്ച് ചെയ്യുമ്പോൾ പുതിയ വിവരങ്ങൾ ലഭിക്കാതെ പഴയ വിവരങ്ങളായിരിക്കും ലഭിക്കുക.
We're currently experiencing indexing issues that may cause stale search results in some cases. We'll update this thread when we can provide more information.
— Google Webmasters (@googlewmc) June 2, 2020
ന്യൂയോർക്ക് ടൈംസും വാൾസ്ട്രീറ്റ് ജേണലും ഉള്ള വലിയ പ്രസാധകരുടെയും സ്വകാര്യ ബ്ലോഗുകൾ ഉൾപ്പെടെയുള്ള ചെറിയ പ്രസാധകരുടെയും സെർച്ച് റിസൽട്ടുകൾ ഗൂഗിളിൽ കാണിക്കുന്നില്ലെന്നാണ് ഉപയോക്താക്കൾ പറയുന്നത്.
ഇന്ന് രാവിലെ ഒരു മണിക്കൂറിനുള്ളിൽ പ്രസിദ്ധീകരിച്ച വാൾസ്ട്രീറ്റ് ജേണൽ വെബ് സൈറ്റിലുള്ള ഒരു വാർത്തയ്ക്കായി സെർച്ച് ചെയ്തപ്പോൾ കൃത്യമായ ഉത്തരം നൽകാൻ ഗൂഗിളിന് സാധിക്കുന്നില്ല.
ഈ വർഷമാദ്യം ഗൂഗിളിന് സമാനമായ പ്രശ്‌നങ്ങളുണ്ടായിരുന്നു, കഴിഞ്ഞ വർഷവും ഇത് രണ്ട് തവണ അനുഭവപ്പെട്ടിരുന്നു. പുതിയ ഉള്ളടക്കത്തിനും ബ്രേക്കിംഗ് വാർത്തകൾക്കുമായി ട്രാഫിക്കിനെ ആശ്രയിച്ചുള്ള വാർത്താ വെബ്സൈറ്റുകളാണ് ഇതുവഴി പ്രതിസന്ധിയിലായത്.
TRENDING:താഴത്തങ്ങാടി കൊലപാതകം: ദമ്പതികളുടെ ഫോണുകൾ എവിടെ? കൊലയാളി എത്തിയത് രണ്ടുപേരെയും വധിക്കണം എന്ന ലക്ഷ്യത്തോടെയോ? [NEWS]അധ്യാപികമാരെ അവഹേളിച്ചത് വിദ്യാർത്ഥികൾ; ഗ്രൂപ്പിന്റെ അഡ്മിൻ മലപ്പുറം സ്വദേശി [NEWS]കണ്ണില്ലാത്ത കൊടുംക്രൂരത; ഗർഭിണിയായ കാട്ടാനയ്ക്ക് കഴിക്കാൻ നൽകിയത് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ [NEWS]
ഉള്ളടക്കം വേഗത്തിൽ ഇൻഡെക്സ് ചെയ്യാനും ബ്രേക്കിംഗ് ഉള്ളടക്കം ഉടനടി നൽകുകയുമാണ് ഗൂഗിൾ ചെയ്യുന്നത്. പുതിയ വാർത്തകളെക്കുറിച്ച് ഉപയോക്താക്കൾ സെർച്ച് ചെയ്യുമ്പോൾ റിസൽട്ട് ലഭിക്കാതെ പോകുന്നു. അതിനാൽ ഗൂഗിൾ ഈ ഇൻഡെക്സിംഗ് പ്രശ്നങ്ങൾ ഗൗരവമായാണ് കാണുന്നത്. താമസിയാതെ കാര്യങ്ങൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗൂഗിൾ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Google, Google search, Google search result, Indexing issues