പുതിയ കോവിഡ് 19 ചികിത്സാ പ്രോട്ടോക്കോള്‍ അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഗോവ. ' രോഗത്തിന്റെ കഠിന്യം കുറയ്ക്കുന്നതിനാണ് ശ്രമിക്കുന്നത്. എല്ലാ മുന്‍കരുതല്‍ നടപടികളും കര്‍ശനമായി എടുക്കുകയും എസ്ഒപികള്‍ പാലിക്കുകയും ചെയ്യുക' ആരോഗ്യ മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനങ്ങള്‍ പ്രകാരം ഐവര്‍മെക്റ്റിന്‍ ഉപയോഗം കോവിഡ് 19 മഹാമാരിക്കെതിരെ ഫലപ്രദമാണെന്ന്. കാരമം മരുന്നിന്റെ പതിവായുള്ള ഉപയോഗം മാരകമായ ശ്വാസകോശരോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ മരുന്ന് ഉപയോഗിക്കാന്‍ അംഗീകരാരം നല്‍കിയിരുന്നു.
advertisement
Also Read-Covid 19| തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് 8 മാസം ഗർഭിണിയായ ഡോക്ടർ മരിച്ചു
അതേസമയം രാജ്യത്ത് ഇന്നലെ 4,03,738 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,092 മരണങ്ങളും രേഖപ്പെടുത്തി. ആകെ കോവിഡ് രോഗികളുടെ എണ്ണം 2.22 കോടിയായി. തുടര്‍ച്ചയായ നാലാം ദുവസവും രാജ്യത്തെ കോവിഡ് കേസുകള്‍ നാലു ലക്ഷത്തിലധികം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി അടക്കം പത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 71.75 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച്ച പുറത്തു വന്ന കണക്കുകള്‍ പ്രകാരം 4,03,738 പ്രതിദിന കോവിഡ് രോഗികളാണ് ഉള്ളത്. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിയ്ക്കും പുറമേ, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ ഹരിയാന എന്നീ സംസ്ഥാനങ്ങളും കോവിഡ് കേസുകളില്‍ ആദ്യ പത്തില്‍ ഉണ്ട്.
അതേസമയം ഡല്‍ഹിയിലെ സരോജ് ആശുപത്രിയില്‍ 80 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ മരണപ്പെട്ടതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്‍പത് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശുപത്രിയിലെ ഒപി വിഭാഗം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.
കോവിഡ് സ്ഥിരീകരിച്ച എണ്‍പത് ഡോക്ടര്‍മാരില്‍ 12 പേര്‍ ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ബാക്കിയുള്ളവരില്‍ അവരുടെ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ആയ ഡോ. എകെ റാവത്ത് ആണ് കോവിഡ് ബാധിച്ച് മരിച്ചത്.