നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19| തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് 8 മാസം ഗർഭിണിയായ ഡോക്ടർ മരിച്ചു

  Covid 19| തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് 8 മാസം ഗർഭിണിയായ ഡോക്ടർ മരിച്ചു

  എട്ട് മാസം ഗർഭിണിയായിരുന്ന ഡോക്ടറുടെ കുഞ്ഞിനെയും രക്ഷിക്കാനായില്ല.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് ഗർഭിണിയായ ഡോക്ടർ മരണപ്പെട്ടു. തമിഴ്നാട്ടിലെ അനുപനാടി സർക്കാർ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറായ ഷൺമുഖപ്രിയയാണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്നു ഡോക്ടർ.

   ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സിച്ചു കൊണ്ടിരിക്കേയാണ് ഡോക്ടർക്ക് രോഗബാധയുണ്ടായത്. ഗർഭിണിയായിരുന്നതിനാൽ പ്രതിരോധ വാക്സിനും സ്വീകരിക്കാനായില്ല. പത്ത് ദിവസം മുമ്പാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

   തുടർന്ന് മധുരൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് ഡോക്ടർ മരണപ്പെട്ടത്. എട്ട് മാസം ഗർഭിണിയായിരുന്ന ഡോക്ടറുടെ കുഞ്ഞിനെയും രക്ഷിക്കാനായില്ല.

   തമിഴ്നാട്ടിൽ തന്നെ രണ്ട് നഴ്സുമാരും കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു. വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ നഴ്സായിരുന്ന പ്രേമ (52) യാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ 26 നാണ് പ്രേമയെ കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.

   ചെന്നൈ രാജീവ് ഗാന്ധി ഗവൺമെന്റ് ആശുപത്രിയിൽ സ്റ്റാവ് നഴ്സായിരുന്ന ഇന്ദിര (34)യും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചു.

   രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഇന്ന് മുതൽ മെയ് 24 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

   You may also like:കോവിഡ് പോസിറ്റീവായി മണിക്കൂറുകൾക്കുള്ളിൽ യുവ ഡോക്ടർ മരിച്ചു; ഞെട്ടൽ മാറാതെ സഹപ്രവർത്തകർ

   ഡൽഹിയിലും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ യുവ ഡോക്ടർ മരണപ്പെട്ടിരുന്നു. ഡൽഹി ജിടിബി ആശുപത്രിയിലെ ഡോക്ടറായ അനസ് മുജാഹിദാണ് മരണപ്പെട്ടത്. ഡൽഹി യൂണിവേഴ്സിറ്റി കോളേജിൽ നിന്നും എംബിബിഎസ് നേടിയ അനസ് ശനിയാഴ്ച്ച ഉച്ചവരെ ആശുപത്രിയിലെ ഒബി ജിൻ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. അന്ന് രാത്രി 8 മണിക്കാണ് കോവിഡ് പൊസിറ്റീവാണെന്ന റിപ്പോർട്ട് കിട്ടിയത്. ഞായറാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് അനസ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. മറ്റ് എന്തെങ്കിലും തരത്തിലുള്ള അസുഖം അനസിന് ഉണ്ടായിരുന്നില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.

   You may also like:നടന്‍ മന്‍സൂര്‍ അലി ഖാൻ അത്യാഹിത വിഭാഗത്തില്‍   ഇതിനിടയിൽ ഡൽഹിയിലെ സരോജ് ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ മരണപ്പെട്ടതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എൺപത് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശുപത്രിയിലെ ഒപി വിഭാഗം തത്കാലം നിർത്തിവെച്ചിരിക്കുകയാണ്.

   കോവിഡ് സ്ഥിരീകരിച്ച എൺപത് ഡോക്ടർമാരിൽ 12 പേർ ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. ബാക്കിയുള്ളവരിൽ അവരുടെ വീടുകളിൽ ക്വാറന്റീനിൽ കഴിയുകയാണ്. ആശുപത്രിയിലെ സീനിയർ സർജൻ ആയ ഡോ. എകെ റാവത്ത് ആണ് കോവിഡ് ബാധിച്ച് മരിച്ചത്.

   കഴിഞ്ഞ 27 വർഷമായി സരോജ് ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചയാളാണ് ഡോ. എകെ റാവത്ത്. ഡോക്ടറുടെ മരണത്തിന്റെ ഞെട്ടലിലാണ് ആശുപത്രി.
   Published by:Naseeba TC
   First published:
   )}