തമിഴ്‌നാട്ടിലും, കര്‍ണാടകയിലും രോഗം സ്ഥിരീകരിച്ച 106 പേരുടെ ജില്ല തിരിച്ചുള്ള പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. തമിഴ്‌നാട്ടില്‍ റെയില്‍വെ സ്റ്റേഷനുകളിലും, ബസ് സ്റ്റാന്റുകളിലും നടത്തിയ പരിശോധനയില്‍ കേരളത്തില്‍ നിന്ന് പോയ 80 ഓളം പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. കര്‍ണാടകയിലും കേരളത്തില്‍ നിന്ന് പോയവര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലെത്തി കോവിഡ് പോസിറ്റീവാകുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
You may also like:Zomato സൊമാറ്റോയിലെ ചൈനീസ് പങ്കാളിത്തം; കമ്പനിയുടെ ടീ ഷര്‍ട്ട് കത്തിച്ച് പ്രതിഷേധം [NEWS]Diesel Petrol Price Hike| ജൂലൈ പത്തിന് സംസ്ഥാനത്ത് മോട്ടോർവാഹന പണിമുടക്ക് [NEWS] ചലച്ചിത്രമേഖലയിൽ ഗൂഢസംഘങ്ങൾ: നിലപാടിലുറച്ചു നീരജ് മാധവൻ; അന്വേഷണം നടത്തണമെന്ന് ഫെഫ്ക [NEWS]
advertisement
കാസര്‍ഗോഡ് നിന്ന് പോയ 13 പേര്‍ക്കും, കൊല്ലത്ത് നിന്നുള്ള 11 പേര്‍ക്കും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് പോയ 10 പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചിരുന്നു. പാലക്കാട്, ഇടുക്കി, പത്തനംതിട്ട 9 വീതം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ- 8 വീതം, മലപ്പുറം,- 5, എറണാകുളം-3, വയനാട്-2, തിരുവനന്തപുരം-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇവരുടെ പേരുവിവരങ്ങള്‍ ജില്ലകള്‍ക്ക് കൈമാറി. ഇവരുടെ സഞ്ചാരപഥം, സമ്പര്‍ക്ക പട്ടിക എന്നിവ കണ്ടെത്താനാണ് നിര്‍ദ്ദേശം. സമൂഹവ്യാപന സാധ്യത പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.