Zomato സൊമാറ്റോയിലെ ചൈനീസ് പങ്കാളിത്തം; കമ്പനിയുടെ ടീ ഷര്‍ട്ട് കത്തിച്ച് പ്രതിഷേധം
- Published by:user_49
- news18-malayalam
Last Updated:
പട്ടിണി കിടക്കാൻ തയ്യാറാണ് എങ്കിലും ചൈനയിൽ നിന്ന് നിക്ഷേപമുള്ള കമ്പനികളിൽ പ്രവർത്തിക്കില്ലെന്ന് പ്രതിഷേധക്കാർ
ഇന്ത്യക്കെതിരായ ചൈനയുടെ കടന്നുകയറ്റത്തെ തുടർന്ന് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഭക്ഷ്യവിതരണ സ്ഥാപനമായ സൊമാറ്റോയുടെ ടീഷര്‍ട്ട് കത്തിച്ച് പ്രതിഷേധം. കഴിഞ്ഞ ആഴ്ചയാണ് ചൈനയുടെ ആക്രമണത്തിൽ ഇരുപതോളം ഇന്ത്യൻ പട്ടാളക്കാർ വീരമൃത്യു വരിച്ചത്. ഇതേ തുടർന്ന് സൊമാറ്റോയില്‍ നിന്നും ഒരു വിഭാഗം തൊഴിലാളികൾ രാജിവെച്ചിരുന്നു.
ചൈനീസ് കമ്പനിക്ക് സൊമാറ്റോയില്‍ പങ്കാളിത്തമുണ്ട്. സൊമാറ്റോയില്‍ നിന്ന് ലാഭമുണ്ടാക്കുന്നത് അവരാണ്. ഈ പണമുപയോഗിച്ച് ചൈനീസ് സൈന്യം ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. അതിനാലാണ് കമ്പനിയില്‍ നിന്ന് രാജിവെച്ചതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
You may also like:സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറിമാർക്കെല്ലാം പുതിയ പദവികൾ; പിണറായി സർക്കാരിൻ്റെ ഉദ്യോഗസ്ഥ സ്നേഹത്തിനു പിന്നിലെന്ത്? [NEWS]Diesel Petrol Price Hike | ജൂലൈ പത്തിന് സംസ്ഥാനത്ത് മോട്ടോർവാഹന പണിമുടക്ക് [NEWS] Mia Khalifa| ടിക് ടോക്കിൽ താരമാകാൻ മിയ ഖലീഫ; പുതിയൊരു ലോകമെന്ന് താരം [NEWS]
പട്ടിണി കിടക്കാൻ തയ്യാറാണ് എങ്കിലും ചൈനയിൽ നിന്ന് നിക്ഷേപമുള്ള കമ്പനികളിൽ പ്രവർത്തിക്കില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. 2018ൽ ആലിബാബ ഗ്രൂപ്പ് സൊമാറ്റോയിൽ 210 മില്യൺ യു.എസ് ഡോളർ നിക്ഷേപം നടത്തിയിരുന്നു. 14.7 ശതമാനം ഓഹരിയാണ് വാങ്ങിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2020 8:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Zomato സൊമാറ്റോയിലെ ചൈനീസ് പങ്കാളിത്തം; കമ്പനിയുടെ ടീ ഷര്‍ട്ട് കത്തിച്ച് പ്രതിഷേധം