അതേസമയം കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ സ്വീകരിക്കുന്ന ഇടവേള 12 മുതല്‍ 16 ആഴ്ചയായി വര്‍ദ്ധിപ്പിക്കണമെന്ന് നേരത്തെ സര്‍ക്കാരിന്റെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് എന്‍ടിഎജിഐ കോവിഡ് മുക്തരായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ ഇടവേള വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്.
Also Read-പത്മശ്രീ ജേതാവും IMA മുൻ പ്രസിഡന്റുമായ ഡോ. കെകെ അഗർവാൾ കോവിഡ് ബാധിച്ച് മരിച്ചു
ഗര്‍ഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും വാക്‌സിനേഷന് യോഗ്യരാക്കണമെന്ന് സമിതി നിര്‍ദേശിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് കോവിഡ് സ്ഥിരീകരിച്ചവര്‍ രോഗമുക്തി നേടി കഴിഞ്ഞ് നാലു മുതല്‍ എട്ടു ആഴ്ച വരെ അടുത്ത ഡോസിനായി കാത്തിരിക്കുന്നതാണ് ഉചിതമെന്നും വിദഗ്ധ സമിതി പറഞ്ഞു.
advertisement
അതേസമയം രാജ്യത്ത് കോവിഡ് മരണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 4329 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2,78,719 ആയി. ഇതുവരെയുള്ള പ്രതിദിന മരണ സംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,63,533 പേര്‍ക്കാണ്. 2,52,28,996 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,15,96,512 ഇതുവരെ രോഗമുക്തരായി.
33,53,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 18,44,53,149 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. പ്രതിദിന കോവിഡ് കണക്കുകളില്‍ കുറവുണ്ടെങ്കിലും മരണ നിരക്ക് കൂടുന്നതാണ് ആശങ്കയുളവാക്കുന്നത്.
പ്രതിദിന കോവിഡ് കണക്കുകളില്‍ മഹാരാഷ്ട്രയെ പിന്തള്ളി കര്‍ണാടകയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 38,603 കേസുകളാണ് കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 33,075 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയാണ് പട്ടികയില്‍ മൂന്നാമതുള്ളത്. 26,616 പേര്‍ക്ക് ഇന്നലെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചു. കേരളം- 21,402, പശ്ചിമബംഗാള്‍- 19,003 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
പ്രതിദിന കണക്കില്‍ രാജ്യത്തെ 52.63 ശതമാനവും മുകളില്‍ പറഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. കര്‍ണാടകയില്‍ നിന്ന് മാത്രമാണ് 14.65 ശതമാനം കേസുകളും. 4,329 പ്രതിദിന മരണ സംഖ്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇന്നലെ മാത്രം 1000 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയില്‍ 476 പേരും മരിച്ചു.