HOME /NEWS /Corona / പത്മശ്രീ ജേതാവും IMA മുൻ പ്രസിഡന്റുമായ ഡോ. കെകെ അഗർവാൾ കോവിഡ് ബാധിച്ച് മരിച്ചു

പത്മശ്രീ ജേതാവും IMA മുൻ പ്രസിഡന്റുമായ ഡോ. കെകെ അഗർവാൾ കോവിഡ് ബാധിച്ച് മരിച്ചു

Dr. KK Aggarwal

Dr. KK Aggarwal

തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം

  • Share this:

    ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. കെകെ അഗർവാൾ (62)അന്തരിച്ചു. ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു.

    കഴിഞ്ഞയാഴ്ച്ചയാണ് കോവിഡ് ബാധിതനായ അഗർവാളിനെ എയിംസിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് മരണം സംഭവിക്കുന്നത്.

    രാജ്യത്തെ പ്രശസ്ത കാർഡിയോളജിസ്റ്റാണ് ഡോ. അഗർവാൾ. ഹാർട്ട് കെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മേധാവിയാണ്. 2010 ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചത്. 2005 ൽ ഡോ. ബിസി റോയ് അവാർഡ‍ും ലഭിച്ചിട്ടുണ്ട്.

    ഡൽഹിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് മെഡിസിനിൽ ബിരുദം നേടുന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം ആരംഭിച്ചതുമുതൽ രോഗത്തെ നേരിടേണ്ടതിനെ കുറിച്ചുള്ള ബോധവത്കരണത്തിൽ മുൻപന്തിയിലായിരുന്നു ഡോ. അഗർവാൾ.

    You may also like:Cyclone Tauktae | അതിതീവ്ര ചുഴലിക്കാറ്റായി നാശംവിതച്ച് ടൗട്ടെ; കേരളത്തില്‍ ജാഗ്രത തുടരും

    ഇന്ത്യയിൽ കോവഡ് രണ്ടാം തരംഗത്തിൽ ഇതിനകം നിരവധി പ്രമുഖ വ്യക്തികളാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം തമിഴ്നടൻ നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇന്ത്യയിൽ ഇന്നലെ മാത്രം 4,106 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

    You may also like:ഡൽഹിയിൽ പുതുതായി 4,524 കോവിഡ് കേസുകൾ; ഏപ്രിൽ അഞ്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്ക്

    ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (IMA) കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ 244 ഡോക്ടർമാർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് അൻപത് മരണങ്ങളാണ്. ഡോക്ടർമാരുടെ മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് ബീഹാറാണ്. ഇവിടെ നിന്നും 69 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 34 മരണങ്ങളുമായി ഉത്തർപ്രദേശും 27 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഡൽഹിയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 3% ഡോക്ടര്‍മാർ മാത്രമാണ് കോവിഡ് വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയത്.

    25 കാരനായ ഡോ.അനസ് മുജാഹിദ് ആണ് കോവിഡിന് കീഴടങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ എന്നാണ് ഐഎംഎ പറയുന്നത്. ഏറ്റവും പ്രായം കൂടിയ വ്യക്തി വിശാഖപട്ടണം സ്വദേശിയായ എസ്.സത്യമൂർത്തിയും. ഒരു റിട്ടയർഡ് പ്രൊഫസർ കൂടിയായിരുന്നു 90 കാരനായ സത്യമൂർത്തി. ഡൽഹി ഗുരു തേജ് ബഹദൂർ ഹോസ്പിറ്റലിലെ ജൂനിയർ റെസിഡന്‍റ് ഡോക്ടർ ആയിരുന്ന അനസ് കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമായത്.

    കഴിഞ്ഞ വർഷം രാജ്യത്തൊട്ടാകെ 730 ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഐഎംഎ പറയുന്നത്. എന്നാൽ ഈ കണക്കുകൾ കണ്ടെത്തിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചത്.

    First published:

    Tags: Covid 19, IMA