TRENDING:

Quarantine | ക്വാറന്റൈൻ കാലയളവ് പരിഷ്കരിച്ച് ലോകരാജ്യങ്ങൾ; കോവിഡ് സ്ഥിരീകരിച്ചാൽ എത്ര ദിവസം ക്വാറന്റൈനിൽ കഴിയണം?

Last Updated:

ഇന്ത്യയിൽ 14 ദിവസമാണ് ആരോഗ്യ വകുപ്പ് ക്വാറന്റൈനായി നിർദേശിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് 19 (Covid 19) ലോകമെങ്ങും പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. അതിവേഗ വ്യാപനത്തിനുള്ള ശേഷിയാണ് പുതിയ വകഭേദമായ ഒമിക്രോണിനെ (Omicron) കൂടുതൽ അപകടകാരിയാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് ആരോഗ്യ മേഖലയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പുതിയ ഒമിക്രോൺ വേരിയന്റിന്റെ കടന്നുവരവോടെ, ഒരു രോഗി എത്രനാൾ ക്വാറന്റൈനിൽ (Quarantine) കഴിയണം എന്നതിനെക്കുറിച്ച് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ (Scientists) പുനർവിചിന്തനം നടത്തുകയാണ്.
advertisement

യുഎസും യുകെയും കോവിഡ് പരിശോധനയ്ക്ക് ശേഷമുള്ള വ്യക്തികളുടെ ഐസൊലേഷൻ കാലയളവ് അഞ്ച് ദിവസമായി കുറച്ചു. കോവിഡ് -19 ബാധിതരായ ശേഷം അല്ലെങ്കിൽ SARS-CoV-2 പരിശോധനയിൽ പോസിറ്റീവ് ആയ ആളുകൾ എത്ര ദിവസം ക്വാറന്റൈനിൽ കഴിയണം എന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശം യുഎസിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പരിഷ്കരിച്ചിട്ടുണ്ട്. ഇത് പ്രകാരമാണ് COVID-19 വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം അഞ്ച് ദിവസം വരെ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന തീരുമാനം സ്വീകരിച്ചത്. എന്നിരുന്നാലും, അനുയോജ്യമായ ക്വാറന്റൈൻ കാലയളവ് എത്രയായിരിക്കണം എന്നത് സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്.

advertisement

കോവിഡ് പരിശോധനയ്ക്ക് ശേഷം വൈറസ് ബാധ സ്ഥിരീകരിച്ചാൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ആളുകൾ ക്വാറന്റൈനിൽ പോകണമെന്ന് സിഡിസി ശുപാർശ ചെയ്യുന്നു. അഞ്ച് ദിവസത്തിന് ശേഷം അവരുടെ ആരോഗ്യ നില മെച്ചപ്പെടുകയോ രോഗലക്ഷണങ്ങളില്ലാതാവുകയോ ചെയ്താൽ അവർക്ക് ക്വാറന്റൈൻ അവസാനിപ്പിക്കാം. എങ്കിലും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്ന് സിഡിസി നിർദേശിക്കുന്നു.

രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതിനും രോഗപരിശോധന നടത്തുന്നതിനും രണ്ടോ മൂന്നോ ദിവസം മുൻപ് തന്നെ രോഗിയിൽ വൈറസ് ബാധ ഉണ്ടായിട്ടുണ്ടാകാം. അതുകൊണ്ടാണ് പരിശോധനയ്ക്ക് ശേഷം അഞ്ച് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന തീരുമാനം.

advertisement

എന്നാൽ ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് ജനുവരി 5 ന് പ്രസിദ്ധീകരിച്ച പഠനം പറയുന്നത് COVID-19 ന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച രോഗികൾ രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷം ദിവസങ്ങളോളം വൈറസ് വ്യാപനം നടത്തുന്നു എന്നാണ്. രോഗികളിൽ രോഗലക്ഷണങ്ങൾ ആരംഭിച്ച് മൂന്ന് മുതൽ ആറ് ദിവസങ്ങൾ വരെ കഴിഞ്ഞിട്ടും വൈറസിന്റെ ആർഎൻഎയുടെ അളവ് ഉയർന്നു തന്നെയാണ് കാണപ്പെടുന്നത് എന്ന് പഠനം വ്യക്തമാക്കുന്നു.

പത്ത് ദിവസത്തിന് ശേഷം മാത്രമാണ് ഇതിന്റെ അളവ് കുറയുന്നത്. ഇതുകൊണ്ട് തന്നെ ഈ പഠന റിപ്പോർട്ട് യുഎസിന്റെയും യുകെയുടെയും ദേശീയ ആരോഗ്യ ഏജൻസികൾ ശുപാർശ ചെയ്യുന്ന ക്വാറന്റൈൻ കാലയളവിന് വിരുദ്ധമാണ്.

advertisement

ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവർക്ക് ക്വാറന്റൈൻ കാലാവധി കുറച്ചതിന്റെ ഒരു കാരണം വാക്‌സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചതാണ് എന്ന് ചിക്കാഗോ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് കമ്മീഷണർ ഡോ. ആലിസൺ അർവാഡി എൻബിസിയോട് വ്യക്തമാക്കി.

Also Read-Covid 19 | കോവിഡ് വ്യാപനം; നാലു ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ക്വാറന്റൈൻ അഞ്ച് ദിവസമാക്കാനുള്ള തീരുമാനം ആളുകളെ തിരിച്ച് ജോലി സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു മാർഗം മാത്രമാണെന്നാണ് ഇംഗ്ലണ്ടിലെ വാർ‌വിക്ക് മെഡിക്കൽ സ്കൂളിലെ വൈറോളജിസ്റ്റും മോളിക്യുലാർ ഓങ്കോളജി പ്രൊഫസറുമായ ലോറൻസ് യംഗ് പറയുന്നത്.

advertisement

Also Read- Covid 19 | 12-14 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ട്?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശാസ്ത്രീയമായ പഠനത്തിന്റെയോ ശാസ്ത്രീയമായ തെളിവുകളുടെയോ അടിസ്ഥാനത്തിൽ സ്വീകരിച്ച നയമല്ല ഇതെന്നും അദ്ദേഹം പറയുന്നു. മിക്ക രാജ്യങ്ങളിലും കുറഞ്ഞ ക്വാറന്റൈൻ കാലാവധി പത്ത് ദിവസമാണ്. അതേസമയം വാക്സിനേഷൻ എടുത്തവരുടെ ക്വാറന്റൈൻ കാലാവധി കാനഡ പോലുള്ള രാജ്യങ്ങൾ അഞ്ച് ദിവസമായി കുറച്ചിട്ടുണ്ട്. ഇന്ത്യയിൽ 14 ദിവസമാണ് ആരോഗ്യ വകുപ്പ് ക്വാറന്റൈനായി നിർദേശിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Quarantine | ക്വാറന്റൈൻ കാലയളവ് പരിഷ്കരിച്ച് ലോകരാജ്യങ്ങൾ; കോവിഡ് സ്ഥിരീകരിച്ചാൽ എത്ര ദിവസം ക്വാറന്റൈനിൽ കഴിയണം?
Open in App
Home
Video
Impact Shorts
Web Stories