കോവിഡ് ടെസ്റ്റിംഗ് കിറ്റിന്റെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ചില വഴികൾ ഇതാ..
ഔദ്യോഗിക അംഗീകാരം: കിറ്റിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) അംഗീകാരം നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ആദ്യത്തെ നടപടി.
വിശ്വസനീയമായ കമ്പനികൾ തിരഞ്ഞെടുക്കുക: കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ടെസ്റ്റ് കിറ്റ് തന്നെ ലഭ്യമാകണമെന്നില്ല. എന്നാൽ വിശ്വസനീയമായ ബ്രാൻഡുകളെ കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ഏറ്റവും പ്രചാരമുള്ള ചില ടെസ്റ്റിംഗ് കിറ്റുകൾ താഴെ പറയുന്നവയാണ്
advertisement
മൈലാബ് കോവിസെൽഫ്
പാൻബയോ കോവിഡ് -19 ആന്റിജൻ സെൽഫ് ടെസ്റ്റ്
കോവിഫൈൻഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ്
അൾട്രാ കോവി-ക്യാച്ച് റാപ്പിഡ് ആന്റിജൻ ടെസ്റ്റ്
ആങ്കാർഡ് കോവിഡ് -19 ആന്റിജൻ ടെസ്റ്റ് കിറ്റ്
ടെസ്റ്റ് കിറ്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വായിക്കുക: നിങ്ങൾ ഓൺലൈനിൽ ഒരു ഉൽപ്പന്നം വാങ്ങുമ്പോഴെല്ലാം മുമ്പ് വാങ്ങിയിട്ടുള്ളവരുടെ അഭിപ്രായങ്ങൾ (റിവ്യൂസ്) വായിക്കാൻ മറക്കരുത്. ഉൽപ്പന്നത്തിൽ തൃപ്തരല്ലാത്ത ഉപയോക്താക്കൾ അവരുടെ അതൃപ്തി റിവ്യൂസിൽ പ്രകടിപ്പിക്കാറുണ്ട്.
Also Read-Keerthy Suresh| നടി കീര്‍ത്തി സുരേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു
വ്യത്യസ്ത വെബ്‌സൈറ്റുകൾ പരിശോധിക്കുക: Amazon.in, Flipkart, PharmEasy തുടങ്ങിയ ഇന്ത്യൻ ഓൺലൈൻ ഷോപ്പിംഗ് സ്റ്റോറുകളിൽ കോവിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാണ്. അവ താരതമ്യം ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള കിറ്റ് തിരഞ്ഞെടുക്കാം.
ഓൺലൈൻ തിരച്ചിൽ നടത്താം: ടെസ്റ്റ് കിറ്റിന്റെ വെബ്സൈറ്റ്, കമ്പനി അല്ലെങ്കിൽ വിൽപ്പനക്കാരന്റെ പേര് എന്നിവ ഓൺലൈനിൽ തിരയാൻ മറക്കരുത്. അല്ലെങ്കിൽ ടെസ്റ്റ് കിറ്റിന്റെ പേരിനൊപ്പം "സ്കാം", "കംപ്ലെയ്ന്റ്", "റിവ്യൂ" തുടങ്ങിയ വാക്കുകൾ കൂടി ചേർത്ത് തിരയുക.
സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂർ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസർഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. തമിഴ്‌നാട് നിന്നും വന്ന ഒരാൾക്കും ഒമിക്രോൺ ബാധിച്ചിട്ടുണ്ട്. 59 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്.
