Keerthy Suresh| നടി കീര്‍ത്തി സുരേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു

Last Updated:

നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു

കീർത്തി സുരേഷ്
കീർത്തി സുരേഷ്
നടി കീർത്തി സുരേഷിന് (Keerthy Suresh) കോവിഡ് 19 (Covid 19) സ്ഥിരീകരിച്ചു. കീര്‍ത്തി സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.
എല്ലാവിധ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചെങ്കിലും കോവിഡ് 19 പിടിപെട്ടു. വൈറസ് പടരുന്നതിന്റെ തോത് ഭയപ്പെടുത്തുന്നതാണെന്നും കീര്‍ത്തി സുരേഷ് പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും എല്ലാവരും സുരക്ഷിതരാകുകയും ചെയ്യൂ. താനിപ്പോള്‍ ഐസൊലേഷനിലാണ് എന്ന് വ്യക്തമാക്കിയ കീര്‍ത്തി സുരേഷ് താനുമായി സമ്പര്‍ക്കമുണ്ടായവര്‍ കോവിഡ് ടെസ്റ്റ് നടത്താനും അഭ്യാർത്ഥിക്കുന്നു.
കോവിഡ് വാക്സിൻ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാനും കീര്‍ത്തി സുരേഷ് അഭ്യര്‍ഥിക്കുന്നു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ദയവായി വാക്സിനുകൾ എത്രയും വേഗം എടുക്കുക. പെട്ടെന്നു സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും ജോലിയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കീര്‍ത്തി സുരേഷ് പറയുന്നു.
advertisement
പ്രിയദർശൻ - മോഹൻലാൽ ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മാണ് കീര്‍ത്തി സുരേഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 'ഗുഡ് ലക്ക് സഖി'യാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. മഹേഷ് ബാബു നായകനാകുന്ന ചിത്രം 'സര്‍കാരു വാരി പാട്ട'യിലും കീര്‍ത്തി സുരേഷാണ് നായിക. 'സാനി കായിദം', 'ഭോലാ ശങ്കര്‍' എന്നീ സിനിമകളിലും കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 421 ആയി
സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
advertisement
തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ത്ഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു.
advertisement
തൃശൂര്‍ - യുഎഇ 9, ഖത്തര്‍ 2, ജര്‍മനി 1, പത്തനംതിട്ട- യുഎഇ 5, ഖത്തര്‍ 1, കുവൈറ്റ് 1, അയര്‍ലന്‍ഡ് 2, സ്വീഡന്‍ 1, ആലപ്പുഴ- യുഎഇ 3, സൗദ്യ അറേബ്യ 2, ഖത്തര്‍ 1, കണ്ണൂര്‍- യുഎഇ 7, ഖത്തര്‍ 1, തിരുവനന്തപുരം- യുഎഇ 3, യുകെ 2, ഖത്തര്‍ 1, കോട്ടയം- യുഎഇ 3, യുകെ 1, മലപ്പുറം- യുഎഇ 6, കൊല്ലം- യുഎഇ 4, ഖത്തര്‍ 1, കോഴിക്കോട്- യുഎഇ 4, കാസര്‍ഗോഡ് യുഎഇ 2, എറണാകുളം- ഖത്തര്‍ 1, വയനാട്- യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.
advertisement
ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Keerthy Suresh| നടി കീര്‍ത്തി സുരേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു
Next Article
advertisement
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
  • സിറോ മലബാർ സഭാ നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി, പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.

  • കത്തോലിക്കാ സഭയുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാർ റാഫേൽ തട്ടിൽ അറിയിച്ചു.

  • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നതായും സഭാ നേതാക്കൾ അറിയിച്ചു.

View All
advertisement