മഹാരാഷ്ട്രയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്തത് 1200 ലധികം കേസുകളാണ്. ഇതാദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകൾ ഒറ്റ ദിവസം കൊണ്ട് വർധിക്കുന്നത്. നിലവിൽ രാജ്യത്ത് കേരളത്തിൽ നിന്നും മാത്രമാണ് ആശ്വാസകരമായ വാർത്ത വരുന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവുരുടെ എണ്ണം 1,694 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 126 മരണങ്ങളും 2,958 പുതിയ കേസുകളുമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
TRENDING:പനിയുള്ളവർ എത്തിയാൽ യന്ത്രം ശബ്ദിക്കും; കൊച്ചി വിമാനത്താവളത്തിലും തെർമൽ സ്കാനിങ്ങ് സിസ്റ്റം [NEWS]ഷാപ്പിലിരുന്നു കള്ളുകുടി നടക്കില്ല; കള്ള് പാഴ്‌സല്‍ നല്‍കിയേക്കും [NEWS]കിം ജോങ് ഉന്നിന് അപരനോ? പുതിയതും പഴയതുമായ ഫോട്ടോകളിൽ വ്യത്യാസമുണ്ടെന്ന് ട്വിറ്ററിൽ ചർച്ച സജീവം [NEWS]
advertisement
ആശ്വാസകരമായ വാർത്ത കഴിഞ്ഞ ദിവസം 1,457 പേർ രോഗമുക്തരായി എന്നതാണ്. 14,183 പേർ ഇതുവരെ രോഗമുക്തി നേടി. 28.72 ശതമാനമാണ് രാജ്യത്തെ രോഗമുക്തി ശരാശരി.
മഹാരാഷ്ട്രയിലാണ് കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതും മരണവും സംഭവിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ, ഡൽഹി, യുപി, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന, കർണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത്.
രാജ്യത്ത് ആദ്യത്തെ ആയിരം കേസുകൾ സ്ഥിരീകരിക്കാൻ 76 ദിവസം എടുത്തെങ്കിൽ വെറും നാലു ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം നാല്പതിനായിരത്തിൽ നിന്നു അൻപതിനായിരത്തിൽ എത്തിയത്.