തിരുവനന്തപുരം: അടുത്ത ബുധനാഴ്ച മുതൽ സംസ്ഥാനത്ത് കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഷാപ്പിലിരുന്ന് കള്ളുകുടി അനുവദിക്കില്ല. കള്ള പാഴ്സലായിട്ട് ആയിരിക്കും നൽകുക. കള്ള് പാഴ്സലായി നൽകുന്നതിൽ നിയമതടസമില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഉത്തരവ് ഉടനിറങ്ങും.
സംസ്ഥാനത്തെ കള്ളുഷാപ്പുകൾ അടുത്ത ബുധനാഴ്ച മുതൽ (മെയ് 13) തുറന്നു പ്രവർത്തിക്കും. ഇതിന് അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
You may also like:ദോഹയില്‍ നിന്നുള്ള ഒരു വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി [NEWS]ലോകത്തെ ആദ്യ കോവിഡ് വാക്സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി [NEWS]നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം [NEWS]
കള്ള് ഉല്പാദനം നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞു. തെങ്ങു ചെത്തുന്നതിന് നേരത്തെ അനുമതി കൊടുത്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യം കള്ളുഷാപ്പുകൾ തുറക്കുന്നു. മറ്റ് കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം. ഏതായാലും പൂർണമായി അടച്ചിടുക എന്ന നയം സർക്കാരിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കള്ളുഷാപ്പിൽ ഇരുന്ന് കഴിക്കാമോയെന്ന ചോദ്യത്തിന് ചിരിയോടെ ആയിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. സംസ്ഥാനത്ത് ഹോട്ടലുകളും റസ്റ്റോറന്റുകളും തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇരുന്ന് കഴിക്കാൻ അനുമതിയില്ല. ഈ സാഹചര്യത്തിൽ കള്ള് ഷാപ്പിൽ ഇരുന്ന് കഴിക്കാമോ എന്നായിരുന്നു സംശയം. അക്കാര്യം, 'ആലോചിച്ച് പറയാം' എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.
അതിനു ശേഷമാണ്, ഷാപ്പിലിരുന്ന് കള്ളുകുടി അനുവദിക്കില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.