പനിയുള്ളവർ എത്തിയാൽ യന്ത്രം ശബ്ദിക്കും; കൊച്ചി വിമാനത്താവളത്തിലും തെർമൽ സ്കാനിങ്ങ് സിസ്റ്റം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഹൈബി ഈഡൻ്റെ എം.പിയുടെ വികസന ഫണ്ടിൽ നിന്നും വാങ്ങിയ സ്കാനിംഗ് സിസ്റ്റം ജില്ലാ കളക്ടർ എസ്.സുഹാസിന് കൈമാറി.
കൊച്ചി: കോവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ പ്രവാസികളെത്തുന്നതിന് മുന്നോടിയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും ശരീര ഊഷ്മാവ് അളക്കുന്ന തെർമൽ ടെമ്പറേച്ചർ സ്കാനിങ്ങ് സിസ്റ്റം സ്ഥാപിച്ചു. ഹൈബി ഈഡൻ്റെ എം.പിയുടെ വികസന ഫണ്ടിൽ നിന്നും വാങ്ങിയ സ്കാനിംഗ് സിസ്റ്റം ജില്ലാ കളക്ടർ എസ്.സുഹാസിന് കൈമാറി.
TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]
ക്യാമറയും സെൻസറും എൽ.ഇ.ഡി ഡിസ്പ്ലേയും ഉൾപ്പെടുന്ന സംവിധാനം യാത്രക്കാർ കടന്ന് വരുന്ന വാതിലിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ ഒരോരുത്തരുടെയും ഫോട്ടോ പതിയുകയും കൈത്തണ്ട സെൻസറിനടുത്ത് കാണിക്കുമ്പോൾ കൃത്യമായ ശരീര ഊഷ്മാവ് രേഖപ്പെടുത്തുകയും ചെയ്യും. വ്യക്തികൾ തമ്മിലുള്ള സമ്പർക്കമില്ലാതെയാണ് താപനില അളക്കുന്നത്. സാധാരണയിൽ കൂടുതൽ താപനിലയുള്ളവർ വരുമ്പോൾ മുന്നറിയിപ്പ് ശബ്ദം ലഭിക്കും.
advertisement

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫേസ് ഡിറ്റക്ഷന്‍ ക്യാമറയെത്തിച്ചത് ശശി തരൂർ എംപിയാണ്. ആംസ്റ്റർഡാമിൽ നിന്നാണ് തരൂർ ഇത് കേരളത്തിലെത്തിച്ചത്.
പല രാജ്യങ്ങളും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആംസ്റ്റർഡാമിൽ നിന്ന് വാങ്ങി ജർമനിയിലെ ബോണിലെത്തിച്ചു. അവിടെനിന്ന് DHL ൻ്റെ പല ഫ്ലൈറ്റുകളിലൂടെ - പാരിസ്, ലെപ്സിഗ്, ബ്രസൽസ്, ബഹറിൻ, ദുബായ്, ബാംഗലൂരു വഴിയാണ് തിരുവനന്തപുരത്ത് ശശി തരൂർ ഇത് എത്തിച്ചത്.
advertisement
ഒരു ലക്ഷത്തി പതിനായിരം രൂപ ചെലവ് വരുന്നതാണ് ഈ ഉപകരണം. നിലവിൽ അഞ്ച് ടെമ്പറേച്ചർ സ്ക്രീനിംഗ് സിസ്റ്റമാണ് എം.പി ഫണ്ടിൽ നിന്നും വാങ്ങുന്നത്. വിമാനത്താവളം, തുറമുഖം, ആശുപത്രികൾ എന്നിവിടങ്ങളിൽ ഇവ ഉപയോഗിക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.കൊച്ചിയിലെ കാമിയൊ ഓട്ടോമേഷൻസാണ് ഈ സംവിധാനം വിദേശത്തു നിന്നുമെത്തിച്ചത്. എം.പിയിൽ നിന്നും ജില്ലാ കളക്ടർ എസ്. സുഹാസ് ടെമ്പറേച്ചർ സ്ക്രീനിംഗ് സിസ്റ്റം ഏറ്റുവാങ്ങി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 06, 2020 10:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പനിയുള്ളവർ എത്തിയാൽ യന്ത്രം ശബ്ദിക്കും; കൊച്ചി വിമാനത്താവളത്തിലും തെർമൽ സ്കാനിങ്ങ് സിസ്റ്റം