ഏപ്രിൽ രണ്ടുമുതൽ തീവ്രബാധിത പ്രദേശങ്ങളിൽ ആന്റി ബോഡി റാപ്പിഡ് ടെസ്റ്റിംഗ് നടത്തണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നിർദേശിച്ചത്. ആദ്യത്തെ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഈ മാസം 15ന് ഇന്ത്യയിലെത്തുമെന്നാണ് ഐസിഎംആർ അറിയിച്ചത്. ഏപ്രിൽ എട്ടിന് തന്നെ ഏഴുലക്ഷം കിറ്റുകൾ ചൈനയിൽ നിന്ന് എത്തേണ്ടതായിരുന്നു. എന്നാൽ ഗുണനിലവാര പരിശോധനയിൽ ഇവ പരാജയപ്പെട്ടതോടെ ഇവയുടെ വിതരണം ചൈന താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.
You may also like:മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടി; അടുത്ത ഒരാഴ്ച കടുത്ത നിയന്ത്രണം: പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]'ആരോഗ്യ സേതു': പ്രധാനമന്ത്രി പറഞ്ഞ ആപ്ലിക്കേഷന്റെ പ്രവർത്തനം എങ്ങനെ? [PHOTOS]COVID 19| ഡൽഹിയിലെ മലയാളി നഴ്സിന്റെ രണ്ട് വയസുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു [NEWS]
advertisement
റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാരം സംബന്ധിച്ച് മറ്റു രാജ്യങ്ങൾ പരാതി ഉന്നയിച്ചതോടെയാണ് ചൈന ആഭ്യന്തര പരിശോധന കർശനമാക്കിയത്. ചൈനയാണ് ടെസ്റ്റിംഗ് കിറ്റുകളുടെ പ്രധാന വിതരണക്കാർ. എന്നാൽ ആഭ്യന്തര പരിശോധനയിൽ തന്നെ പ്രശ്നങ്ങൾ കണ്ടതോടെ ഇവ പുറത്ത് വിതരണം ചെയ്യേണ്ടെന്ന് ചൈന തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച 45 ലക്ഷം ആന്റിബോഡി ടെസ്റ്റ് കിറ്റുകൾക്കായി ഐസിഎംആർ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ആന്റിബോഡി ടെസ്റ്റുകൾ നടത്തണമെന്നാണ് ഐസിഎംആർ നിർദേശിച്ചത്. നിലവിൽ രോഗികൾക്ക് ഏഴുദിവസത്തിനകവും ഏഴു ദിവസത്തിന് ശേഷവുമാണ് ആർടി - പിസി ആർ ടെസ്റ്റ് നടത്തുന്നത്. അതിനുശേഷം ആന്റിബോഡി ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്. രോഗത്തിന്റെ സ്വഭാവവും അത് രോഗിയുടെ പ്രതിരോധശേഷിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും അറിയാൻ ഇതു സഹായകമാകും.