മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടി; അടുത്ത ഒരാഴ്ച കടുത്ത നിയന്ത്രണം: പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

Narendra Modi : രാജ്യം അടച്ചിടുന്നത് 40 ദിവസത്തേക്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് 3 വരെ നീട്ടി. നിയന്ത്രണങ്ങൾ കർശനമായി തുടരും. അടുത്ത ഒരാഴ്ച കടുത്ത നിയന്ത്രണങ്ങൾ പാലിക്കണം. ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആകെ 40 ദിവസം നീളുന്ന ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചത്.
രാജ്യത്ത് കോവിഡിനെതിരായ യുദ്ധം വിജയകരമായി നടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. എല്ലാവരുടെയും സഹകരണത്താൽ കോവിഡിനെ ഒരു പരിധിവരെ തടയാൻ രാജ്യത്തിനായി.
നിങ്ങൾക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് അറിയാം. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നു. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
കൊറോണയ്ക്ക് എതിരായ യുദ്ധത്തില്‍ ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരായി. ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ഒരു പരിധിവരെ വൈറസ് വ്യാപനത്തെ പിടിച്ചു നിര്‍ത്താനായി ഈ പോരാട്ടം നാം ഇനിയും തുടരും . ആദ്യ കൊറോണ കേസിന് മുന്നേ തന്നെ നമ്മള്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഇന്ത്യ നടപടിയെടുത്തു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. കൊറോണ പ്രതിരോധത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ.
advertisement
കോവിഡ് പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നോക്കേണ്ടതുണ്ട്. പുതിയ ഹോട്ട്സ്പോട്ടുകൾ ഉണ്ടാക്കാതെ നോക്കണം. മറ്റു രാജ്യങ്ങൾ നേരിട്ട പ്രയാസങ്ങളും നടപടികളും നമ്മൾ കണ്ടു. ഇന്ത്യയുടെ നില വികസിത രാജ്യങ്ങളെക്കാൾ മെച്ചമാണ്. ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി കോവിഡിനെതിരായ പോരാട്ടം നയിക്കുന്നവരെ ബഹുമാനിക്കണം. ഇരുനൂറിലേറ ലാബുകളിൽ കോവിഡ് പരിശോധന നടക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഒരു ലക്ഷം കിടക്കകളും 600 ആശുപത്രികളും സജ്ജമാണ്. ഈ സൗകര്യങ്ങൾ വീണ്ടും വിപുലപ്പെടുത്തും.
advertisement
ഇളവുകളെക്കുറിച്ചുള്ള പുതിയ മാർഗരേഖ നാളെ പുറത്തിറക്കും. സാധാരണക്കാരുടെയും ദിവസവേതനക്കാരുടെയും ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് പുതിയ മാർഗരേഖ തയാറാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടി; അടുത്ത ഒരാഴ്ച കടുത്ത നിയന്ത്രണം: പ്രധാനമന്ത്രി നരേന്ദ്രമോദി
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement