പുതിയ കണക്ക് പ്രകാരം കർണാടകത്തിൽ 6,151 കേസുകളും, തമിഴ്നാട്ടിൽ 5,104 കേസുകളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 6,436 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്ന് വിതരണം 170 കോടി ഡോസ് പിന്നിട്ടു. അതിനിടെ കോവിഡ് പോർട്ടലിൽ വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
Also Read-Covid 19 | കോവിഡ് ബാധിതര്‍ക്ക് ഗന്ധം നഷ്ടപ്പെടുന്നതിന് പിന്നിലെ കാരണമെന്ത്? പഠനം പറയുന്നതിങ്ങനെ
advertisement
34 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. മരണ നിരക്ക്ക 15 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലുമെത്തി. ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, വോട്ടർ ഐഡി റേഷൻ കാർഡ് എന്നിവ ഉപയോഗിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read-Covid 19 | ഏഴ് ദിവസം ഗൃഹ പരിചരണത്തില്‍ കഴിയണം; കോവിഡിനെ ഭയക്കേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
അതേസമയം, കേരളത്തില്‍ 22,524 പേര്‍ക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031, പാലക്കാട് 816, ഇടുക്കി 737, വയനാട് 617, കാസര്‍ഗോഡ് 313 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
