'' ഉയര്‍ന്ന ഉല്‍പാദന ശേഷി കാരണം വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യ, '' വൈറ്റ് ഹൗസ് കൊറോണ വൈറസ് റെസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡോ ആഷിഷ് ജാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'ലോകത്തിന് വേണ്ടി വാക്‌സിനുകൾ നിർമ്മിക്കുന്ന ഒരു പ്രധാന നിര്‍മ്മാതാവാണ് ഇന്ത്യയെന്ന് ഞാന്‍ കരുതുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, ''അദ്ദേഹം വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക രാജ്യങ്ങൾക്ക് വാക്സിനുകൾ വിതരണം ചെയ്യാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനത്തെ ന്യായീകരിച്ച് വരുമാനം കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
'കോവാക്സിനിലൂടെ സൗജന്യ വാക്സിനുകള്‍ ലഭിക്കാന്‍ യോഗ്യരായ നൂറോളം രാജ്യങ്ങളുണ്ട്. ഇപ്പോഴും ലഭ്യമായ വാക്സിനുകള്‍ ഞങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്, '' അദ്ദേഹം പറഞ്ഞു. യുഎസില്‍ ഉണ്ടായ പ്രധാനപ്പെട്ട എല്ലാ കോവിഡ് വകഭേദങ്ങളും രാജ്യത്തിന് പുറത്തുനിന്ന് വന്നവയാണ്. അതിനാല്‍, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നമ്മളെ ബാധിക്കില്ലെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
''ഇതുപോലുള്ള വൈറസുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനപ്പുറം, ലോകമെമ്പാടുമുള്ള ആളുകള്‍ വാക്‌സിനേഷന്‍ എടുക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത്തരത്തിലുള്ള വാക്‌സിനേഷന്‍ പ്രോഗ്രാമുകള്‍ക്കായി ഞങ്ങള്‍ സഹായം നല്‍കും. ലോകമെമ്പാടുമുള്ള കാര്യങ്ങളിലെല്ലാം ഇടപെട്ടിട്ടുള്ള രാജ്യമാണ് അമേരിക്കയെന്ന് നിങ്ങള്‍ക്കറിയാം, '' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തില്‍, ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ അമേരിക്കന്‍ നേതൃത്വത്തെ ബൈഡന്‍ പുനസ്ഥാപിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. മുന്‍ പ്രസിഡന്റില്‍ നിന്ന് വളരെ വ്യത്യസ്തമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഡോ.ജാ പറഞ്ഞു. ഈ സമീപനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also read : കൊറോണ വൈറസിന്‍റെ രൂപമാറ്റം വ്യാപനശേഷിയെ ബാധിക്കുമെന്ന് പഠനം
കോവിഡ് 19നെ പ്രതിരോധിക്കുന്നതിനായുള്ള ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്സിന് ഡിസിജിഐ അടിയന്തര ഉപയോഗ അനുമതി നല്‍കിയിരുന്നു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി നല്‍കിയിരുന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനമാണ് ഭാരത് ബയോടെക്. ഏകദേശം 4,000 സന്നദ്ധപ്രവര്‍ത്തകരിലാണ് നേസല്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്. വാക്സിന് ഇതുവരെ മറ്റ് പാര്‍ശ്വഫലങ്ങളോ പ്രതികൂല പ്രതികരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഭാരത് ബയോടെക് അറിയിച്ചിരുന്നത്. ഭാരത് ബയോടെക്, വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ നേരത്തെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളും വിജയകരമായിരുന്നു.
