കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചത് 2771 പേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,97,894 ആയി. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകൾ പ്രകാരം 1,76,36,307 ആണ്.
ഇന്നലെ 2,51,827 കോവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 14,52,71,186 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 28,82,204 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,45,56,209 പേർ കോവിഡ് മുക്തരായി.
advertisement
പതിവ് പോലെ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 47.67 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ മാത്രം 15.07 ശതമാനം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മരിച്ചവരിൽ 524 പേരും മഹാരാഷ്ട്രയിൽ നിന്നാണ്. ഡൽഹിയിൽ ഇന്നലെ 380 പേർ കോവിഡ് ബാധിച്ച് മരിച്ചു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അഞ്ച് സംസ്ഥാനങ്ങളിൽ ഇങ്ങനെ,
മഹാരാഷ്ട്ര- 48,700
ഉത്തർപ്രദേശ്- 33,551
കർണാടക- 29,744
കേരളം-21,890
ഡൽഹി-20201
ഏപ്രിൽ 15ന് ശേഷമാണ് ഇന്ത്യയിലെ കോവിഡ് രോഗികൾ ദിവസേന രണ്ട് ലക്ഷത്തിന് മുകളിൽ ആയി തുടങ്ങിയത്.
You may also like:Covid Second Wave| വീടിനകത്തും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര സർക്കാർ
കേരളത്തില്‍ ഇന്നലെ 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
You may also like:ലോക്ഡൗണ്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,52,13,100 സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം, സംസ്ഥാനത്ത് ജനിതക മാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സംസ്ഥാനത്ത് വ്യാപിച്ചു കഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് രോഗബാധിതരില്‍ 40 ശതമാനം അതിതീവ്ര രോഗവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിവേഗം പടരുന്ന ബ്രിട്ടീഷ് വകഭേദവും മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കൂടുതലായി കണ്ടെത്തിയത് വടക്കന്‍ ജില്ലകളിലാണ്.