നിലവിൽ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 30 ലക്ഷമാണ്. രാജ്യത്തെ മൊത്തം മരണനിരക്കും രണ്ട് ലക്ഷം കടന്നു. 2,04,832 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകത്ത് കോവിഡ് ബാധിച്ച് രണ്ട് ലക്ഷത്തിന് മേൽ മരിക്കുന്ന രാജ്യങ്ങിൽ ഇന്ത്യ നാലാമതായി. യുഎസ്, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ 2 ലക്ഷത്തിന് മുകളിലുള്ളത്.
അതേസമയം, രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 15 കോടി കടന്നു. 15,00,20,648 പേരാണ് ഇതുവരെ വാക്സിൻ എടുത്തത്. 1,50,86,878 പേർ ഇതുവരെ രോഗമുക്തിയും നേടി.
advertisement
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 985 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇന്നലെ മാത്രം 63,309 പേർക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്. കർണാടകയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 39,047 കേസുകളാണ്.
കേരളത്തില്‍ ഇന്നലെ 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,54,92,489 സാമ്പിളുകളാണ് പരിശോധിച്ചത്.
You may also like:വാക്സിനേഷനിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന; മാർഗരേഖ പുതുക്കി ഉത്തരവിറങ്ങി
അതേസമയം, കോവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സർക്കാർ ഉത്തരവിറങ്ങി. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് മുൻഗണന നൽകിയുള്ളതാണ് പുതിയ മാർഗരേഖ. ആദ്യ ഡോസ് എടുത്ത് കാലാവധി പൂർത്തിയായവരുടെ പട്ടിക തയാറാക്കി ഇവർക്ക് ആദ്യം വാക്സിൻ നൽകണമെന്ന് മാർഗരേഖയിൽ പറയുന്നു.
കോവിഷിൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 6- 8 ആഴ്ച കഴിഞ്ഞവർക്കും കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 4- 6 ആഴ്ച കഴിഞ്ഞവർക്കുമാകും മുൻഗണന. സ്പോട് അലോട്മെന്റ് വഴിയാകും വാക്സിൻ നൽകുക. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാർഗരേഖ വ്യക്തമാക്കുന്നു. ഇവർക്ക് വാക്സിനേഷൻ നൽകിയ ശേഷമാകും ഓൺലൈൻ ബുക്ക് ചെയ്യാൻ സ്ലോട്ട് നൽകുകയുള്ളൂ.
