കാഡില ഹെൽത്ത്കെയര്‍ നിര്‍മിച്ച വാക്സിന്റെ മൂന്നാം ഘട്ട ട്രയലിനും വിദഗ്ദ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് വാക്സിൻ ഉപയോഗം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാക്സിൻ ഡ്രൈ റൺ വിജയകരമായി പൂർത്തിയായ സാഹചര്യത്തിൽ വാക്സിനുകൾക്ക് ഉടൻ അടിയന്തിര ഉപയാഗ അനുമതി നൽകിയേക്കും.
Also Read 'കിംവദന്തികൾ വിശ്വസിക്കരുത്; രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യം': കേന്ദ്ര ആരോഗ്യമന്ത്രി
advertisement
ഇന്ത്യയിൽ രണ്ടാം തവണയാണ് ട്രയൽ റൺ നടന്നത്. ആദ്യ ഘട്ടത്തിൽ അസം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ട്രയൽ റൺ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മോക്ഡ്രിൽ വിജയകരമായി പൂർത്തിയായത്.
നേരത്തെ അമേരിക്കൻ കമ്പനിയായ ഫൈസറും വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അപേക്ഷ നൽകിയിരുന്നു. ജനുവരി 1, 2 തീയതികളിൽ ചേർന്ന വിദഗ്ദ സമിതിയാണ് രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാൻ ശുപാർശ ചെയ്തിരിക്കുന്നത്.