TRENDING:

Big Breaking പ്രവാസികളെ മെയ് 7 മുതൽ നാട്ടിലെത്തിക്കും; ഏറ്റവും വലിയ എയർ ലിഫ്റ്റിംഗിനൊരുങ്ങി ഇന്ത്യ

Last Updated:

ഗൾഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ എയർ ലിഫ്റ്റിംഗിനാണ് ഇന്ത്യ പദ്ധതിയിടുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി:  ലോക്ക് ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പൗരൻമാരെ മേയ് ഏഴു മുതല്‍ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനമെടുത്തു. വിമാനവും നാവിക സേനയുടെ കപ്പലുകളും ഉപയോഗിച്ചാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. ഇതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുംഎസ്ഒപി) കേന്ദ്ര സർക്കാർ തയാറാക്കി.
advertisement

ഇന്ത്യൻ എംബസികളും ഹൈ കമ്മീഷനുകളും തയാറാക്കുന്ന മുൻഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാകും പൗരൻമാരെ നാട്ടിലെത്തിക്കുക.  യാത്രയ്ക്കുള്ള പണം പ്രവാസികളിൽ നിന്നും ഈടാക്കും. മെയ് 7 മുതൽ ഘട്ടം ഘട്ടമായി ഇത് ആരംഭിക്കാനാണ് പദ്ധതി.

You may also like:Corona Virus LIVE UPDATES| സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ഇല്ല; 61 പരിശോധനാഫലം നെഗറ്റീവ് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]

advertisement

കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമെ പൗരൻമാരെ ഇന്ത്യയിലെത്തിക്കൂ. ഇതിനായി പൂർണ പരിശോധന നടത്തും. ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഗൾഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ എയർ ലിഫ്റ്റിംഗിനാണ് ഇന്ത്യ പദ്ധതിയിടുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
Big Breaking പ്രവാസികളെ മെയ് 7 മുതൽ നാട്ടിലെത്തിക്കും; ഏറ്റവും വലിയ എയർ ലിഫ്റ്റിംഗിനൊരുങ്ങി ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories