കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക്
- Published by:user_49
- news18-malayalam
Last Updated:
പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ എസ് അഞ്ജു കോവിഡ് ഡ്യൂട്ടിക്ക് ശേഷം നേരെ വിവാഹ വസ്ത്രത്തില്‍ കതിർമണ്ഡപത്തിലേക്ക് എത്തുകയായിരുന്നു
പാലക്കാട്: കോവിഡ് പ്രതിരോധ ജോലി തിരക്കിനിടയിൽ ഒരുദിവസം പോലും അവധിയെടുത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കല്യാണം കഴിച്ച് മാത്യകയായി ഒരു സബ് കലക്ടർ. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ എസ് അഞ്ജു കോവിഡ് ഡ്യൂട്ടിക്ക് ശേഷം നേരെ വിവാഹ വസ്ത്രത്തില്‍ കതിർമണ്ഡപത്തിലേക്ക് എത്തുകയായിരുന്നു.
വിവാഹത്തിനായി അവധി എടുക്കാതിരുന്ന അഞ്ജു വിവാഹം കഴിഞ്ഞും അവധിയെടുക്കില്ല എന്നാണ് പറയുന്നത്. തിങ്കളാഴ്ച തന്നെ വീണ്ടും ജോലിയിൽ പ്രവേശിക്കുമെന്നും അഞ്ജു പറഞ്ഞു. പാലക്കാട് കുന്നത്തൂർമേട് സ്വദേശിയും അഹല്യ ആശുപത്രിയിൽ ഓഫ്താൽമോളജിസ്റ്റുമായ ഡോ. ജെ നവറോഷ് ആണ് വരൻ.
You may also like:ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടാണ്ട്[NEWS]COVID 19| കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതരായി മടക്കിഅയച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് ഒഡീഷ[NEWS]ബോറടി മാറ്റാൻ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ചോദിച്ചു; അക്കൗണ്ടും ജഴ്സിയും കിട്ടിയതോടെ സുനില്‍ ഛെത്രിയുടെ ആരാധകന്‍ ഹാപ്പി[NEWS]
പാലക്കാട് കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ നടന്ന അഞ്ജുവിന്‍റെ വിവാഹം സർക്കാരിന്റെ എല്ലാ കോവിഡ് മാർഗനിർദേശങ്ങളും അനുസരിച്ചായിരുന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏപ്രിലിൽ നടത്താനിരുന്ന വിവാഹം ലോക്ക്ഡൗണിനെ തുടർന്നു മാറ്റിവെച്ചിരുന്നു. സർക്കാർ അനുമതി ലഭിച്ചതോടെ ഇന്നലെ വിവാഹം നടത്തുകയായിരുന്നു. 2017 കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ് അഞ്ജു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 04, 2020 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക്