കൊറോണ ഇന്ത്യയെ ബാധിക്കുമ്പോള്‍ ഇന്ത്യ ലോകത്തിന് ഒരു വലിയ പ്രതിസന്ധിയാകുമെന്ന് പലരും ഭയപ്പെട്ടു. എന്നാല്‍ ഇന്ന്, പൂര്‍ണ്ണമായ ആത്മവിശ്വാസത്തിലൂടെയും തിരിച്ചുവരവിലൂടെയും ലോകം നമ്മെ നോക്കുന്ന രീതിയിലേക്ക് മാറ്റിമറിച്ചുവെന്ന് പ്രധാനമന്ത്രി പറയുന്നു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൈയടിക്കുന്നതിലൂടെയും വിളക്കു കൊളുത്തുന്നതിലൂടെയും, കൊറോണ യോദ്ധാക്കളെ ഇന്ത്യയുടെ സായുധ സേന ആദരിക്കുന്നതിലും , ജനത കര്‍ഫ്യൂ, അല്ലെങ്കില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ സമയത്ത് നിയമങ്ങള്‍ വിശ്വസ്തമായി പാലിക്കുന്നതിലൂടെയാകട്ടെ, എല്ലാ അവസരങ്ങളിലും ശ്രേഷ്ഠ ഭാരതത്തിന്റെ ഉറപ്പാണ് ഏകഭാരതമെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
advertisement
ഇത്രയും വലിയ ഒരു മഹാമാരിയുടെ കാലത്ത്, ഒരാൾക്കുപോലും ബുദ്ധിമുട്ടുകളോ, അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല എന്ന് തീർച്ചയായും അവകാശപ്പെടാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ചെറുകിട വ്യവസായ മേഖലകളിൽ ജോലിയെടുക്കുന്ന വൈദഗ്ധ്യം നേടിയ തൊഴിലാളികൾ, കരകൗശലവിദഗ്ദ്ധർ, സാധനങ്ങൾ കൊണ്ടുനടന്ന് വിൽക്കുന്ന് ചെറുകിട വ്യാപാരികൾ തുടങ്ങിയ നമ്മുടെ സഹോദരങ്ങൾ വലിയ കഷ്ടപ്പാടുകളിലൂടെയാണ് ഇക്കാലത്ത് കടന്നുപോകുന്നത്. അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി, നിശ്ചയദാർഢ്യത്തോടെ, കൂട്ടായ പരിശ്രമമാണ് നടത്തുന്നത്.
TRENDING:#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]
'എന്നിരുന്നാലും, നാം ഇപ്പോൾ നേരിടുന്ന ഈ ബുദ്ധിമുട്ടുകൾ വലിയ ദുരന്തങ്ങളായി മാറില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ, രാജ്യത്തെ ഓരോ പൗരനും തനിക്ക് ലഭിക്കുന്ന മാർഗനിർദേശങ്ങളും നിയമങ്ങളും പാലിക്കേണ്ടത് വളരെ പ്രാധാന്യമേറിയ ഒന്നാണ്. നാമിതുവരെ പ്രകടിപ്പിച്ച ക്ഷമ ഇനിയങ്ങോട്ടും തുടരാൻ നമുക്കാവണം. കോവിഡ് നാശം വിതച്ച മറ്റു ലോകരാജ്യങ്ങളേക്കാൾ മെച്ചപ്പെട്ടതും, സുരക്ഷിതവുമായ ഒരിടമായി ഇന്ത്യ മാറിയതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇത് തന്നെയാണ്. ഇതൊരു ദൈർഘ്യമേറിയ പോരാട്ടമാണ്, ശരിതന്നെ! പക്ഷെ നാം വിജയത്തിന്റെ പാതയിൽ യാത്ര തുടങ്ങിക്കഴിഞ്ഞു. കോവിഡിന് മേലുള്ള വിജയം, അതാണ് നമ്മുടെ കൂട്ടായ നിശ്ചയവും.'- മോദി കത്തിൽ പറയുന്നു.