Also Read-കോവിഡ് പോസിറ്റീവാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞു; കാമുകിക്കൊപ്പം പോയ ഭർത്താവ് പിടിയിൽ
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ഇതിൽ 40,25,080 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 10,09,976 സജീവ കേസുകളാണ് ഉള്ളത്. രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നു എന്നത് ആശ്വാസം പകരുന്ന കാര്യമാണ്. കോവിഡ് രൂക്ഷമായി ബാധിച്ച മറ്റ് ലോകരാജ്യങ്ങളെ വച്ച് നോക്കുമ്പോൾ ഇന്ത്യയിൽ രോഗമുക്തി നിരക്ക് വളരെ ഉയർന്ന് നിൽക്കുന്നുണ്ട്. അതുപോലെ തന്നെ മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ.
advertisement
കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 1,132 മരണങ്ങൾ ഉൾപ്പെടെ രാജ്യത്തെ ആകെ മരണസംഖ്യ 83,198 ആണ്. അതേസമയം ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് കോടി കടന്നു. വേൾഡോ മീറ്റർ കണക്കുകൾ അനുസരിച്ച് 30,042,299 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 945,164 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.