ഇന്റർഫേസ് /വാർത്ത /India / കോവിഡ് പോസിറ്റീവാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞു; കാമുകിക്കൊപ്പം പോയ ഭർത്താവ് പിടിയിൽ

കോവിഡ് പോസിറ്റീവാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞു; കാമുകിക്കൊപ്പം പോയ ഭർത്താവ് പിടിയിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഭാര്യാ സഹോദരന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഇൻഡോറിലേക്ക് പോയതായി കണ്ടെത്തിയത്.

  • Share this:

മുംബൈ: ഭാര്യയോട് കോവിഡ് പോസിറ്റീവായെന്ന് കള്ളം പറഞ്ഞ് ഭർത്താവ് പോയത് ഇൻഡോറിലെ കാമുകിയുടെ അടുത്തേക്ക്. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ 28 കാരനാണ് കാമുകിയെ കാണാൻ കോവിഡാണെന്ന് പറഞ്ഞത്.

ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജുലൈ 21 നാണ് ഇയാൾ ഇൻഡോറിൽ പോയത്. താൻ മരിക്കാൻ പോവുകയാണെന്ന് ഭാര്യയ്ക്ക് മെസേജ് അയച്ചതിന് ശേഷം ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇയാളുടെ ബൈക്കും പഴ്സും മുംബൈയിലെ വശിയിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് ഭാര്യ സഹോദരനാണ് കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. ബൈക്കിൽ താക്കോലും ഹെൽമെറ്റും ഓഫീസ് ബാഗും കണ്ടെത്തിയിരുന്നു.

You may also like:ഓൺലൈനിൽ പണം നൽകി 'വിസ്കി' വാങ്ങാൻ ശ്രമിച്ചു; കസ്റ്റംസ് ഉദ്യോഗസ്ഥന് നഷ്ടമായത് 39000 രൂപ !!

ഭാര്യാ സഹോദരന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഇൻഡോറിലേക്ക് പോയതായി കണ്ടെത്തിയത്. കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചിരുന്നതിനാൽ കോവിഡ് കെയർ സെന്ററുകളിലും പരിശോധനാ കേന്ദ്രങ്ങളിലും പൊലീസ് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും അതും ഫലപ്രദമായില്ല.

കഴിഞ്ഞയാഴ്ച്ചയാണ് ഇയാൾ ഇൻഡോറിൽ ഉണ്ടെന്ന് പൊലീസ് കണ്ടെത്തുന്നത്. ഇയാളെ അന്വേഷിച്ച് ഇൻഡോറിലെത്തിയ പൊലീസ് മറ്റൊരു സ്ത്രീയ്ക്കൊപ്പം വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്നതായി കണ്ടെത്തി. വ്യാജ പേരിലാണ് ഇയാൾ ഇവിടെ താമസിച്ചത്.

ഇയാളെ നവി മുംബൈയിൽ എത്തിച്ച പൊലീസ് ഭാര്യക്കൊപ്പം വിട്ടിരിക്കുകയാണ്.

First published:

Tags: Covid 19, Extra marital affairs, Mumbai