Also Read-മാലിയിൽ ഫ്രഞ്ച് വ്യോമാക്രമണം; അൽ ഖ്വയിദാ ബന്ധമുള്ള അമ്പതിലേറെ ഭീകരവാദികൾ കൊല്ലപ്പെട്ടു
രോഗമുക്തി നിരക്കിലും ഇന്ത്യ മുന്നില്‍ തന്നെയാണ്. രോഗികളെക്കാൾ രോഗമുക്തി നേടുന്നവരാണ് പ്രതിദിന കണക്കിൽ മുന്നിൽ നിൽക്കുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 91.96% ആയി ഉയർന്നിട്ടുമുണ്ട്. മരണനിരക്കിലും കുറവ് തന്നെയാണ് പ്രതിദിനം രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം 490 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1.49% മരണനിരക്കുള്ള രാജ്യത്ത് ഇതുവരെ 1,23,097 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
advertisement
Also Read-ഷോപ്പിംഗിനൊരുങ്ങുകയാണോ? യുഎഇയിൽ മാൾ സന്ദർശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 74% പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. പ്രതിദിന കണക്കിൽ മുന്നിൽ നിൽക്കുന്ന കേരളം,ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം മാത്രം നാലായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂവായിരത്തോളം കേസുകളുമായി പശ്ചിമ ബംഗാളും തൊട്ട് പിന്നാലെയുണ്ട്.
അതേസമയം ആഗോളതലത്തിൽ കോവിഡ് കേസുകൾ 4.8 കോടിയിലേക്കടുക്കുകയാണ്, വേൾഡോമീറ്റർ കണക്കുകൾ അനുസരിച്ച് ഇതുവരെ 47,358,232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 34,059,724 പേര്‍ രോഗമുക്തി നേടി. 12,086,525 പേരാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. 1,211,983 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
