ഷോപ്പിംഗിനൊരുങ്ങുകയാണോ? യുഎഇയിൽ മാൾ സന്ദർശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
മാസ്ക്, സാനിറ്റൈസർ തുടങ്ങി നിർബന്ധിത പ്രതിരോധ സംവിധാനങ്ങൾക്ക് പുറമെ മാളിൽ സമയം ചിലവഴിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന മര്യാദകൾ..
ദുബായ്: കോവിഡ് വ്യാപനം, ലോക്ക് ഡൗൺ തുടങ്ങി ആശങ്ക ഉയർത്തിയ ദിനങ്ങളിലൂടെയാണ് എല്ലാവരും കടന്നു പോകുന്നത്. പലരാജ്യങ്ങളും ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തി തുടങ്ങിയിട്ടുണ്ട്. യുഎഇ അടക്കം ലോക്ക് ഡൗണിന് ഏതാണ്ട് പൂർണ്ണമായും ഇളവ് നൽകി ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങുകയാണ്.
വീട്ടിലിരുന്നുള്ള മടുപ്പിന് ആശ്വാസമേകി ഒരു ഷോപ്പിംഗ് നടത്തി ഒന്നു ചുറ്റിക്കറങ്ങി വരാമെന്ന ചിന്തയാകും പലർക്കും. യുഎഇയിൽ ഒരു ഷോപ്പിംഗ് മാള്‍ സന്ദർശിക്കുന്നതിന് മുമ്പ് നിങ്ങൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ സുരക്ഷയും പൊതുജനാരോഗ്യ സുരക്ഷയും മുൻ നിർത്തിയാണ് ഈ നിർദേശങ്ങൾ.
മാസ്ക്, സാനിറ്റൈസർ തുടങ്ങി നിർബന്ധിത പ്രതിരോധ സംവിധാനങ്ങൾക്ക് പുറമെ മാളിൽ സമയം ചിലവഴിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന മര്യാദകൾ ഇതൊക്കെയാണ്.
ജലദോഷം അടക്കമുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സന്ദർശനം ഒഴിവാക്കണം
പനിയില്ലെങ്കിൽ പോലും ജലദോഷം, തൊണ്ടയിൽ പ്രശ്നങ്ങൾ എന്നിവയുള്ളപ്പോൾ മാളുകൾ അല്ലെങ്കിൽ മറ്റു പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കോവിഡ് 19ഉം ആയി ബന്ധപ്പെട്ട വ്യക്തി ശുചിത്വ നിര്‍ദേശങ്ങൾ പാലിക്കാൻ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഒപ്പം മറ്റുള്ളവരിലേക്ക് അസുഖം പകരാനുള്ള സാധ്യതകളും കൂടുതലാണ്.
പനിയില്ലെങ്കിൽ പോലും ജലദോഷം, തൊണ്ടയിൽ പ്രശ്നങ്ങൾ എന്നിവയുള്ളപ്പോൾ മാളുകൾ അല്ലെങ്കിൽ മറ്റു പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കോവിഡ് 19ഉം ആയി ബന്ധപ്പെട്ട വ്യക്തി ശുചിത്വ നിര്‍ദേശങ്ങൾ പാലിക്കാൻ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഒപ്പം മറ്റുള്ളവരിലേക്ക് അസുഖം പകരാനുള്ള സാധ്യതകളും കൂടുതലാണ്.advertisement
മാസ്ക് ഉപയോഗം ശരിയായ രീതിയിൽ

മാളിനുള്ളിൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. മൂക്ക്, വായ, താടി എന്നിവ പൂർണ്ണമായും മറയുന്ന തരത്തിൽ മാസ്ക് ധരിക്കുന്നതാണ് ശരിയായ രീതി. രണ്ട് വയസിന് മുകളിലുള്ള കുട്ടികളെയടക്കം മാസ്ക് ധരിക്കാന്‍ പ്രോത്സാഹിപ്പിക്കണം.
advertisement
സാധ്യമെങ്കിൽ മാൾ സന്ദർശനത്തിനിടെ ഡിസ്പോസിബിൾ ഗ്ലൗസുകൾ ധരിക്കാൻ ശ്രദ്ധിക്കണം.
കൂട്ടം കൂടൽ ഒഴിവാക്കണം
ആളുകൾക്ക് വലിയ തോതിൽ ഒത്തുകൂടുന്നതിന് അനുമതിയില്ല. സാമൂഹിക അകലം പാലിക്കാതെയിരുന്നാലും കടുത്ത ഫൈൻ അടക്കമുള്ള നടപടികളും ഉണ്ടാകും. അതുകൊണ്ട് തന്നെ മാളുകളിൽ വച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെയായുള്ള കൂടിച്ചേരലുകൾ ഒഴിവാക്കണം. ഒരു ടേബിളിൽ അഞ്ചിലധികം ആളുകളെ അനുവദിക്കില്ല. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക മാർഗ നിർദേശമുണ്ട്. അതുപോലെ തന്നെ രണ്ട് മീറ്റർ അകലത്തിൽ സാമൂഹിക അകലവും കൃത്യമായി ഉറപ്പാക്കണം.
ആളുകൾക്ക് വലിയ തോതിൽ ഒത്തുകൂടുന്നതിന് അനുമതിയില്ല. സാമൂഹിക അകലം പാലിക്കാതെയിരുന്നാലും കടുത്ത ഫൈൻ അടക്കമുള്ള നടപടികളും ഉണ്ടാകും. അതുകൊണ്ട് തന്നെ മാളുകളിൽ വച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെയായുള്ള കൂടിച്ചേരലുകൾ ഒഴിവാക്കണം. ഒരു ടേബിളിൽ അഞ്ചിലധികം ആളുകളെ അനുവദിക്കില്ല. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക മാർഗ നിർദേശമുണ്ട്. അതുപോലെ തന്നെ രണ്ട് മീറ്റർ അകലത്തിൽ സാമൂഹിക അകലവും കൃത്യമായി ഉറപ്പാക്കണം.advertisement
സാമൂഹിക അകലം
സാമൂഹിക അകലം ഉറപ്പാക്കാനായി മാളുകൾ, എലവേറ്റർ, കൗണ്ടറുകൾ എന്നിവിടങ്ങളിലെല്ലാം സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. ക്യൂവിലായാലും കടന്നു പോകുന്ന വഴികളിലായാലും ഈ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. യുഎഇ അധികൃതര്‍ പുറപ്പെടുവിച്ച മാര്‍ഗനിർദേശങ്ങൾ പ്രകാരം എൻട്രി-എക്സിറ്റ് ഗേറ്റുകളും രണ്ടാക്കിയിട്ടുണ്ട്.
സാമൂഹിക അകലം ഉറപ്പാക്കാനായി മാളുകൾ, എലവേറ്റർ, കൗണ്ടറുകൾ എന്നിവിടങ്ങളിലെല്ലാം സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. ക്യൂവിലായാലും കടന്നു പോകുന്ന വഴികളിലായാലും ഈ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. യുഎഇ അധികൃതര്‍ പുറപ്പെടുവിച്ച മാര്‍ഗനിർദേശങ്ങൾ പ്രകാരം എൻട്രി-എക്സിറ്റ് ഗേറ്റുകളും രണ്ടാക്കിയിട്ടുണ്ട്.ലിഫ്റ്റ്/എലവേറ്റർ ഉപയോഗം
ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ പാലിക്കുന്നതിനായി പ്രത്യേക മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ പാലിക്കുന്നതിനായി പ്രത്യേക മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.advertisement
1. എലവേറ്ററിൽ പരമാവധി മൂന്ന് പേർ
2. സാമൂഹിക അകലം പാലിക്കണം. മുഖത്തോട് മുഖം വരാനുള്ള സാഹചര്യം ഒഴിവാക്കണം.
3. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എലവേറ്റർ ഉപയോഗിക്കരുത്
4. എലവേറ്ററിൽ നിന്ന് ഇറങ്ങിയ ശേഷം കൈകൾ കഴുകണം
5. ഫേസ് മാസ്ക് നിർബന്ധം
6. മൂക്ക്, കണ്ണ്, വായ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കണം
എസ്കലേറ്റർ ഉപയോഗം
എസ്കലേറ്ററുകളും കരുതലോടെ വേണം ഉപയോഗിക്കേണ്ടത്. വ്യക്തികള്‍ തമ്മിൽ രണ്ട് മീറ്റർ ദൂരത്തിൽ സാമൂഹിക അകലം ഉറപ്പാക്കണം. ഹാൻഡ് റെയിൽസിൽ പിടിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കുക. അഥവ അങ്ങനെ ചെയ്താൽ കൈ ഉടൻ തന്നെ അണുവിമുക്തമാക്കണം.
എസ്കലേറ്ററുകളും കരുതലോടെ വേണം ഉപയോഗിക്കേണ്ടത്. വ്യക്തികള്‍ തമ്മിൽ രണ്ട് മീറ്റർ ദൂരത്തിൽ സാമൂഹിക അകലം ഉറപ്പാക്കണം. ഹാൻഡ് റെയിൽസിൽ പിടിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കുക. അഥവ അങ്ങനെ ചെയ്താൽ കൈ ഉടൻ തന്നെ അണുവിമുക്തമാക്കണം.advertisement
ഫിറ്റിംഗ് റൂമുകൾ
വസ്ത്രശാലകളിൽ ഉടുപ്പുകൾ ഉപയോഗിച്ച് നോക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഒരുപാട് വസ്ത്രങ്ങൾ ട്രൈ ചെയ്യുന്നത് ഒഴിവാക്കണം. ചെയ്ഞ്ചിംഗ് റൂമിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈകൾ അണുവിമുക്തമാക്കിയിരിക്കണം.കഴിയുമെങ്കിൽ ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കണം.
വസ്ത്രശാലകളിൽ ഉടുപ്പുകൾ ഉപയോഗിച്ച് നോക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഒരുപാട് വസ്ത്രങ്ങൾ ട്രൈ ചെയ്യുന്നത് ഒഴിവാക്കണം. ചെയ്ഞ്ചിംഗ് റൂമിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈകൾ അണുവിമുക്തമാക്കിയിരിക്കണം.കഴിയുമെങ്കിൽ ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കണം.റെസ്റ്റ് റൂം
മാളുകളിൽ ശുചിമുറികളും മറ്റും വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും കര്‍ശനമായ മാനദണ്ഡങ്ങൾ പിന്തുടരന്നുണ്ട്. ഓരോ ഉപയോഗത്തിനു ശേഷവും ടോയ്ലറ്റുകൾ അണുവിമുക്തമാക്കണമെന്ന് കർശന നിർദേശം തന്നെയുണ്ട്. എങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനായി കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം
മാളുകളിൽ ശുചിമുറികളും മറ്റും വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും കര്‍ശനമായ മാനദണ്ഡങ്ങൾ പിന്തുടരന്നുണ്ട്. ഓരോ ഉപയോഗത്തിനു ശേഷവും ടോയ്ലറ്റുകൾ അണുവിമുക്തമാക്കണമെന്ന് കർശന നിർദേശം തന്നെയുണ്ട്. എങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനായി കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിക്കാംadvertisement
1. ശുചിമുറികളില്‍ അധികസമയം ചിലവഴിക്കാതിരിക്കുക
2. ഫ്ലഷ് ചെയ്യുമ്പോൾ ടോയ്ലറ്റ് ലിഡ് അടച്ചു വയ്ക്കുക
3. ഉപയോഗത്തിന് ശേഷം നിർബന്ധായും ഫ്ലഷ് ചെയ്യുക
4. ടോയ്ലറ്റിനുള്ളിൽ മൊബൈൽ ഉപയോഗിക്കരുത്
5.ടോയ്ലറ്റിൽ പോയ ശേഷം കൈകൾ ഇരുപത് സെക്കൻഡ് നേരമെങ്കിലും കഴുകുക
Location :
First Published :
November 03, 2020 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഷോപ്പിംഗിനൊരുങ്ങുകയാണോ? യുഎഇയിൽ മാൾ സന്ദർശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


