TRENDING:

കോവിഡ് കണക്കില്‍ ഞെട്ടി ജപ്പാന്‍; ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 456 മരണങ്ങള്‍

Last Updated:

കോവിഡിന്‍റെ എട്ടാം തരംഗത്തിലൂടെയാണ് ജപ്പാന്‍ കടന്നുപോകുന്നത്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകമെമ്പാടും ആശങ്ക ഉയര്‍ത്തി ജപ്പാന്‍റെ പ്രതിദിന കോവിഡ് കണക്ക്. വെള്ളിയാഴ്ച മാത്രം 456 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിലെ എക്കാലത്തെയും വലിയ കോവിഡ് മരണനിരക്കാണിത്. ജപ്പാന് പുറമെ ചൈനയിലും അമേരിക്കയിലും കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്.
advertisement

കഴിഞ്ഞ 30 ദിവസത്തിനിടെ ആയിരത്തോളം പേരാണ് കോവിഡ് മൂലം ജപ്പാനിൽ മരിച്ചത്. പുതുവർഷ ആഘോഷങ്ങൾക്ക് പിന്നാലെ കോവിഡ് കേസുകളും മരണനിരക്കുകളും വർധിക്കുമെന്ന് നേരത്തേ ആശങ്കകൾ ഉണ്ടായിരുന്നു.

Also Read-കോവിഡ് വ്യാപനം: വര്‍ക്ക്‌ ഫ്രം ഹോമിലേക്ക് വിവിധ തൊഴില്‍ മേഖലകള്‍ മടങ്ങാനൊരുങ്ങുന്നതായി സൂചന

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ഡിസംബർ മാസത്തില്‍ 7,688 കോവിഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. മുമ്പ് ഉണ്ടായ കോവിഡ‍് തരം​ഗം മൂലം ഓ​ഗസ്റ്റിലുണ്ടായ 7,329 എന്ന നിരക്കുകളെ മറികടന്നായിരുന്നു ഇത്. നവംബർ മുതൽ കോവിഡ‍് മരണനിരക്ക് ഉയരുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് പതിനാറ് മടങ്ങ് കൂടുതലാണ് എന്നാണ് കണക്കുകൾ പറയുന്നത്.  കോവിഡിന്‍റെ എട്ടാം തരംഗത്തിലൂടെയാണ് ജപ്പാന്‍ കടന്നുപോകുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് കണക്കില്‍ ഞെട്ടി ജപ്പാന്‍; ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 456 മരണങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories