കോവിഡ് വ്യാപനം: വര്‍ക്ക്‌ ഫ്രം ഹോമിലേക്ക് വിവിധ തൊഴില്‍ മേഖലകള്‍ മടങ്ങാനൊരുങ്ങുന്നതായി സൂചന

Last Updated:

വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനൊരുങ്ങി ഹോസ്പിറ്റാലിറ്റി, ഗതാഗതം, ടൂറിസം, റിയല്‍ എസ്റ്റേറ്റ് എന്നിവയുള്‍പ്പെടെയുള്ള വിവിധ തൊഴില്‍ മേഖലകള്‍.

രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനൊരുങ്ങി ഹോസ്പിറ്റാലിറ്റി, ഗതാഗതം, ടൂറിസം, റിയല്‍ എസ്റ്റേറ്റ് എന്നിവയുള്‍പ്പെടെയുള്ള വിവിധ തൊഴില്‍ മേഖലകള്‍.
”നിയമനങ്ങള്‍ നടത്തുന്നത് കുറഞ്ഞ സമയത്താണ് കൊവിഡുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ വരുന്നത്. ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ നിര്‍മ്മാണം പോലുള്ള മറ്റ് മേഖലകളിലുള്ളവര്‍ നിയമനങ്ങള്‍ ഇപ്പോഴും തുടരുകയാണ്”, റിക്രൂട്ട്മെന്റ് സ്ഥാപനമായ സ്റ്റാന്റണ്‍ ചേസിന്റെ മാനേജിംഗ് പാര്‍ട്ണര്‍ (സിംഗപ്പൂരും ഇന്ത്യയും) മാലാ ചൗള പറഞ്ഞതായി ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍, കൊമേഴ്സ്യല്‍, ഓഫീസ് റിയല്‍ എസ്റ്റേറ്റ്, യാത്ര, ഗതാഗതം, മൊബിലിറ്റി എന്നീ മേഖലകള്‍ അതീവ ജാഗ്രതയിലാണെന്ന് ടാലന്റ് സൊല്യൂഷന്‍ പ്രൊവൈഡര്‍ കരിയര്‍നെറ്റിന്റെ സിഇഒയും സഹസ്ഥാപകനുമായ അന്‍ഷുമാന്‍ ദാസ് പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.
advertisement
ചൈനയിലും ലോകത്തെ മറ്റ് പല രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, ജനങ്ങള്‍ ജാഗ്രത പാലിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
അതിനിടെ ബീഹാറിലെ ഗയ വിമാനത്താവളത്തില്‍ നാല് വിദേശ പൗരന്മാര്‍ക്ക് കൊവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇവരെ ബോധ ഗയയിലെ ഒരു ഹോട്ടലിലില്‍ ഐസൊലേഷനിലാക്കിയതായി അധികൃതര്‍ അറിയിച്ചു.
advertisement
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 196 പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ സജീവ കേസുകള്‍ 3,428 ആയി ഉയര്‍ന്നു. കോവിഡ് കേസുകളുടെ ആകെ എണ്ണം 4.46 കോടിയായി (4,46,77,302). പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 0.16 ശതമാനവുമാണെന്ന് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ചൈനയിലെ പുതിയ കോവിഡ് തരംഗത്തിന് കാരണമായ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ ബി.എഫ്-7 വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന പുനരാരംഭിച്ചു. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിലാണ് പ്രധാനമായും കൊവിഡ് പരിശോധന നടത്തുന്നത്.
വിദേശത്ത് നിന്നെത്തുന്നവരില്‍ യാത്രക്കാരുടെ സംഘത്തില്‍ നിന്ന് ചിലരെ പരിശോധിച്ച് ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.
രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് നടപടി. രാജ്യത്ത് കൊവിഡ് കേസുകളില്‍ ജനിതക ശ്രേണീകരണം നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം നടത്തണം. കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ കണ്ടെത്താനാണ് ജനിതക ശ്രേണീകരണം നടത്തുന്നത്.
advertisement
ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കി. എല്ലാ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജീനോം സീക്വന്‍സിംഗിനായി ഇന്‍സാകോഗ് (INSACOG ) ലാബുകളിലേയ്ക്ക്അയക്കാനാണ്‌ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് വ്യാപനം: വര്‍ക്ക്‌ ഫ്രം ഹോമിലേക്ക് വിവിധ തൊഴില്‍ മേഖലകള്‍ മടങ്ങാനൊരുങ്ങുന്നതായി സൂചന
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement