കൂട്ടംകൂടൽ ഒഴിവാക്കണമെന്ന കർശന നിർദേശം നിലവിലുള്ളതിനാൽ പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെയാക്കണമെന്നാണ് മുഖ്യമായും അറിയിച്ചിരിക്കുന്നത്. ഇതിനായി പള്ളികളില്‍ എത്തുന്നത് ഒഴിവാക്കണം. അതുപോലെ തന്നെ ഒത്തു ചേരലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെ സന്ദർശനവും,പൊതുവായ അഭിവാദ്യ രീതികളായ ആലിംഗനവും ഹസ്തദാനവും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
TRENDING:കൊറോണക്കാലത്തെ പുതിയ പരീക്ഷണം; വധൂവരന്മാർക്കായി വെള്ളിയിലുള്ള മാസ്ക് ! [PHOTOS]'ഇത് പ്രവാസികളുടെ കൂടി നാട്; അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല': മുഖ്യമന്ത്രി [NEWS]Covid 19 in Kerala | 24 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ വിദേശത്തു നിന്ന് വന്നവര്‍; എട്ടുപേർ മഹാരാഷ്ട്രയിൽ നിന്ന് [NEWS]
advertisement
ഈദ് പോലുള്ള പ്രത്യേക ചടങ്ങുകൾ കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി സിഎം ഇബ്രാഹിം അടക്കമുള്ള ചില രാഷ്ട്രീയ നേതാക്കൾ കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു അഭിപ്രായം തള്ളുന്ന തരത്തിലുള്ള മാർഗനിർദേശങ്ങളുമായി മതനേതാക്കൾ എത്തിയിരിക്കുന്നത്. പെരുന്നാൾ ദിനത്തിൽ വീടുകളിൽ തന്നെ ആരാധന നടത്തുമെന്നാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്.
"നിലവിലെ മഹാമാരിയുടെ ഘട്ടത്തിൽ ഏതെങ്കിലും തരത്തിലും കൂട്ടായ്മകൾ നടത്തുക എന്നത് അസംഭവ്യമാണ്.. അതുകൊണ്ട് തന്നെ ഈദ് ഗാഹുകൾ ഉണ്ടായിരിക്കുന്നതല്ല.. വൈറസ് വ്യാപന സാധ്യതയുള്ളതിനാൽ ആലിംഗനവും ഹസ്തദാനവും ഒഴിവാക്കാൻ ഞങ്ങൾ മുസ്ലീം സഹോദരങ്ങളോട് അഭ്യർഥിക്കുകയാണ്.. അപകടകാരിയായ ഈ വൈറസിനെ ഒഴിവാക്കാൻ പുറത്തിറങ്ങുന്നതും കഴിവതും ഒഴിവാക്കണം.. വീടുകളിൽ തന്നെ കഴിഞ്ഞ് നിങ്ങളെയും മറ്റുള്ളവരെയും സുരക്ഷിതരാക്കുക" .. ബംഗളൂരു ജമാ മസ്ജിദ് ഇമാം മഖ്സൂദ് ഇമ്രാൻ അറിയിച്ചു. വിവിധ മുസ്ലീം സംഘടനകളുമായി നടത്തിയ യോഗത്തിന് ശേഷമാണ് ഇത്തരം നിര്‍ദേശങ്ങൾ മുന്നോട്ട് വച്ചത്.
'ഇക്കാര്യത്തിൽ പലർക്കും പല അഭിപ്രായങ്ങളുമുണ്ടാകും. 'ഗതാഗതം പുനഃസ്ഥാപിച്ചു, കടകൾ തുറന്നു.. മദ്യശാലകൾ വരെ തുറന്നു... പിന്നെ എന്തുകൊണ്ട് പള്ളിയില്‍ ഒത്തുചേർന്നു കൂടാ എന്ന്? ഞങ്ങൾ ഞങ്ങളുടെ വിഭാഗത്തിൽപ്പെട്ട ചില ആരോഗ്യവിദഗ്ധരുമായും ഉലമാക്കളുമായും ചില എംപി-എംഎൽഎമാരുമായും സംസാരിച്ചിരുന്നു.. അതിനു ശേഷമാണ് മസ്ജിദുകളിലേക്ക് വരണ്ട എന്നും പെരുന്നാൾ നമസ്കാരം വീടുകളിൽ മതിയെന്നുമുള്ള തീരുമാനത്തിലെത്തിയത്' ഇമ്രാൻ വ്യക്തമാക്കി.
വിശ്വാസികള്‍ക്കായുള്ള ചില പ്രധാന നിർദേശങ്ങൾ:
ആഘോഷങ്ങൾ ലളിതമാക്കുക; അമിത ചിലവ് ഒഴിവാക്കി ആ തുക പാവങ്ങളെ സഹായിക്കാനായി ഉപയോഗപ്പെടുത്തുക
ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കുക
കൂട്ടം കൂടുന്നത് ഒഴിവാക്കുക. നമസ്കാരം വീടുകളിൽ നിർവഹിക്കുക. പള്ളികളിലെ ആരാധന ചടങ്ങിൽ അഞ്ച് പേരിൽ കൂടാൻ പാടില്ല
പ്രാർഥനകൾ സ്വീകരിക്കപ്പെടുന്ന സമയമാണിത് അതുകൊണ്ട് തന്നെ പ്രാര്‍ഥനകളിൽ മുഴുകുക