മറ്റെല്ലാം ബിസിനസുകളെയും പോലെ എന്റെ കച്ചവടവും ഈ കൊറോണക്കാലത്ത് തകർന്നടിഞ്ഞു. അങ്ങനെയിരിക്കെയാണ് വെള്ളി മാസ്ക് നിർമിച്ചാൽ നന്നായിരിക്കുമെന്ന ആലോചന വന്നത്. അത് നല്ലൊരു ചിന്തയായി മാറി. ഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട വധൂവരന്മാർക്ക് വാങ്ങി നൽകുന്നതിന് ഒട്ടേറെ പേരാണ് ദിവസവും വെള്ളി മാസ്കിനായി ഓർഡർ നൽകുന്നത്.- സന്ദീപ് പറയുന്നു.
വെള്ളിയിലുള്ള മാസ്കിന് 25 മുതൽ 35 ഗ്രാം വരെയാണ് ഭാരം. 2500 -3500 രൂപയ്ക്ക് മാസ്ക് ലഭ്യമാണ്. നല്ല ഗുണനിലവാരമുള്ള എൻ 95 മാസ്കുകൾക്കും അത്രയും വില വരും. മാസ്ക് വേണമെന്നുള്ളവർ ഒരു ദിവസം മുൻപെങ്കിലും ഓർഡർ നൽകണം. സന്ദീപിന്റെ ബിസിനസ് വർധിക്കുന്നതുകണ്ട് സമീപത്തെ മറ്റ് ആഭരണ നിർമാതാക്കളും വ്യത്യസ്തത നിറഞ്ഞ വെള്ളി മാസ്കുകൾ നിർമിച്ചു തുടങ്ങി.