TRENDING:

അടിമുടി ദുരൂഹത; കാസർഗോട്ടെ കോവിഡ് ബാധിതന് എന്തോ മറയ്ക്കാനുണ്ടെന്ന് ജില്ലാ കളക്ടർ

Last Updated:

യാത്രകളുടെ കൃത്യമായ വിവരങ്ങള്‍ ഇയാള്‍ പറയാത്തതാണ് റൂട്ട് മാപ്പ് തയാറാക്കുന്നത് വൈകാന്‍ കാരണമെന്നും കലക്ടര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർകോട്: ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ യാത്രകളിൽ ദുരൂഹത സംശയിച്ച് ജില്ലാ കളക്ടർ. ദുബായിൽ നിന്നെത്തിയ കുഡ്ലു സ്വദേശിയായ 47കാരനിൽ നിന്നും അഞ്ച് പേര്‍ക്കാണ് രോഗബാധയുണ്ടായത്. നിയന്ത്രണങ്ങൾ പാലിക്കാത്തതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാസർകോട് സ്വദേശിയായ ഇയാൾ കോഴിക്കോട്, മംഗലാപുരം  എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയാണ് ദുരൂഹമായിരിക്കുന്നത്. ഇതു സംബന്ധിച്ച് വെളിപ്പെടുത്താനും ഇയാൾ തയാറായിട്ടില്ല.
advertisement

കോവിഡ് ബാധിതനായ ഇയാളുടെ യാത്രകളില്‍ ദുരൂഹതയുണ്ടെന്ന ജില്ലാ കലക്ടര്‍ ഡി.സജിത് ബാബുവും വ്യക്തമാക്കിയിട്ടുണ്ട്.  യാത്രയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാള്‍ മറച്ചുവച്ചു. യാത്രകളുടെ കൃത്യമായ വിവരങ്ങള്‍ ഇയാള്‍ പറയാത്തതാണ് റൂട്ട് മാപ്പ് തയാറാക്കുന്നത് വൈകാന്‍ കാരണമെന്നും കലക്ടര്‍ പറഞ്ഞു. മംഗലാപുരത്ത് രക്തസാംപിള്‍ പരിശോധിച്ചതും ഇയാൾ വെളിപ്പെടുത്തിയില്ലെന്നും കളക്ടർ പറയുന്നു.

വിവാഹം ഉൾപ്പെടെയുള്ള പൊതുപരിപാടികളിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയവര്‍ 14 ദിവസം നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന നിർദ്ദേശം ലഘിച്ചാണ് ഇയാൾ യാത്ര ചെയ്തതും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതും.

advertisement

ദുബായില്‍ നിന്നെത്തി 5 ദിവസത്തിനുശേഷമാണ് ഇയാളിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇത്രയും ദിവസത്തിനുള്ളില്‍ ഇദ്ദേഹം ഏതൊക്കെ സ്ഥലത്ത് സഞ്ചരിച്ചുവെന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങിയത്.എന്നാൽ പല വിവരങ്ങളും പുറത്തുപറയാൻ ഇയാൾ തയാറാകാത്തതാണ് ദുരൂഹത വർധിപ്പിക്കുന്നത്.

BEST PERFORMING STORIES: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഇത്തവണ പിടികൂടിയത് അഞ്ചര കിലോ സ്വർണം [PHOTOS]കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണ വേട്ട; മൂന്ന് സംഭവങ്ങളിലായി പിടികൂടിയത് രണ്ടര കിലോഗ്രാം സ്വർണം [PHOTOS] ജനതാ കർഫ്യൂ; പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ച് പ്രമുഖർ [NEWS]

advertisement

ഈ മാസം 17 നാണ്  ആശുപത്രിയില്‍ പോയി പരിശോധന നടത്തിയത്. 11നു രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാള്‍ ഒരു ദിവസം അവിടെ വിശ്രമിച്ച് പിറ്റേന്ന് രാവിലെയാണ് തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസിലെ എക്‌സ് 9 റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ കാസര്‍കോടെത്തിയത്.

11നു രാവിലെ മുതല്‍ ഭക്ഷണം കഴിച്ച ഹോട്ടലുകള്‍, താമസിച്ച ലോഡ്ജ്, റെയില്‍വേ സ്റ്റേഷന്‍, ട്രെയിനിലെ എസ് 9 കംപാര്‍ട്ടമെന്റ്, കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍, അവിടെ നിന്നു വീട്ടിലേക്ക് പോയ വാഹനം എന്നിവയും തുടര്‍ന്നു 17നു ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമായി ദിവസം വരെയുള്ള ഇയാളുടെ സഞ്ചാരപാതയാണ് ജില്ലാ ഭരണകൂടം അന്വേഷിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനിടെ ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ച് ക്യത്യമായി പറഞ്ഞിട്ടില്ല. സത്യം മറച്ചുവയ്ക്കുന്നു. ഇയാളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയവരുടെ എണ്ണം 1,500 ല്‍ അധികം വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

മലയാളം വാർത്തകൾ/ വാർത്ത/Corona/
അടിമുടി ദുരൂഹത; കാസർഗോട്ടെ കോവിഡ് ബാധിതന് എന്തോ മറയ്ക്കാനുണ്ടെന്ന് ജില്ലാ കളക്ടർ
Open in App
Home
Video
Impact Shorts
Web Stories